ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലേക്ക് ഹൈന്ദവ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ക്ഷേത്ര പടിഞ്ഞാറെ ഗോപുര നടയില്‍ നിന്നും പ്രതിഷേധ പ്രകടനമായിട്ടാണ് ഭക്തജന സംഘടനകള്‍ നാമ ജപത്തോടെ ദേവസ്വീ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിനു മുന്നിലേക്ക് എത്തിയത്. പ്രതിഷേധക്കാരെ പോലീസ് ക്ഷേത്രം റോഡില്‍ വടംകെട്ടി തടഞ്ഞു. ക്ഷേത്ര മൈതാനത്ത് നടന്നുകൊണ്ടിരിക്കുന്ന അയ്യപ്പ മണ്ഡപത്തിന്റെയും പില്‍ഗ്രിം സെന്ററിന്റെയും, വിരി പന്തലിന്റെയും അനധികൃത നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും മൈതാനം തിരുവുത്സവത്തിന് മുന്നേ പൂര്‍വ സ്ഥിതിയിലാക്കണമെന്നുമാണ് ഭക്ത സംഘടനകളുടെ ആവശ്യം. 2015 മാര്‍ച്ച് 27 ല്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ വിധിന്യായത്തില്‍ കല്യാണ മണ്ഡപത്തില്‍ നിന്നും 10 മീറ്റര്‍ പടിഞ്ഞാറോട്ട് മാറി യാതൊരുവിധ നിര്‍മ്മിതികളും പാടില്ലന്ന ഉത്തരവുണ്ടെന്നും സമരക്കാര്‍ പറഞ്ഞു. പ്രതിഷേധയോഗം വിശ്വഹിന്ദു പരിഷത്ത് കേരള തമിഴ്‌നാട് ധര്‍മ്മരക്ഷാ പ്രമുഖ് വി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഹൈന്ദവ സംഘടനകള്‍ ദേവഹിതത്തിന് എതിരായ ഈ നിര്‍മ്മാണ പ്രവര്‍ത്തനത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഉദ്ഘാടകന്‍ പറഞ്ഞു. വിവിധ ഹൈന്ദവ സംഘടന നേതാക്കളായ ഡോക്ടര്‍ ശ്രീജിത്ത്, കെ പി സഹദേവന്‍,സി മോഹന ചന്ദ്രന്‍, അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍ കെ. ആര്‍, രാമസ്വാമി, സോമന്‍ നാരായണന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ താര സുരേഷ്, വേണുഗോപാലന്‍ നായര്‍ , ഉഷ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments