ഏറ്റുമാനൂര്‍ നഗരസഭ പരാജയമാണെന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. നഗരസഭയുടെ മുന്നിലുള്ള ജലസ്രോതസ്സുകള്‍ പോലും മലിനമാവുന്നതായും ശുചിത്വ വിഷയത്തില്‍ കൃത്യമായ അജണ്ട പാലിക്കുവാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ലെന്നും കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ മുന്നില്‍ എത്താതെയാണ് ശുചിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വരുന്നതെന്നും ഇത് തെറ്റായ കീഴ് വഴക്കം ആണെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.





0 Comments