Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേത്രസന്നിധിയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മഹാദേവ ക്ഷേത്ര ഉപദേശക സമിതി



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര മൈതാനത്ത് ചിറപ്പ് മണ്ഡപവും, പില്‍ഗ്രിം സെന്റര്‍ നിര്‍മ്മാണവും സംബന്ധിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പൊതുസമൂഹത്തില്‍ ക്ഷേത്രസന്നിധിയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മഹാദേവ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ചില ഹൈന്ദവ സംഘടനകളെ കൂട്ടുപിടിച്ച് ഒരു കൂട്ടര്‍ സമരപരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്.2002-ലെ അഷ്ടമംഗല്യ ദേവപ്രശ്‌നത്തില്‍ ഒരിടത്തും മേല്‍പ്പറഞ്ഞ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആചാരലംഘനമാണെന്ന് പറഞ്ഞിട്ടില്ല.ക്ഷേത്ര കാര്യാലയത്തിന് മുന്നില്‍ നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ ഉത്സവം അലങ്കോലപ്പെടുത്തുന്നതിനുള്ള ഗൂഢ ഉദ്ദേശമാണ് വെളിപ്പെടുത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. 

ഉത്സവ വിശേഷാദി സമയങ്ങളില്‍ ദാഹജല വിതരണവും പായസവിതരണവും എന്ന പേരില്‍ ചിലര്‍ അനുവാദമില്ലാതെ പന്തല്‍ കെട്ടി പ്രവര്‍ത്തിച്ചു വരുന്നതിനെ ഉപദേശക സമിതി എതിര്‍ക്കുകയും,ഹൈക്കോടതി ഉത്തരവ് പ്രകാരം സീസണ്‍ സമയത്ത് താല്‍ക്കാലിക സ്റ്റാളുകളുടെ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്ന  ഉത്തരവ് കര്‍ശനമായി നടപ്പാക്കുകയും ചെയ്തിരുന്നു.  ഇതോടെ ചിലര്‍ക്ക് പണപ്പിരിവും മറ്റ് പ്രവര്‍ത്തനങ്ങളും നടക്കാതെ വന്നതു മൂലമുള്ള വിരോധം കൊണ്ടാണ് വ്യാജ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ക്ഷേത്രത്തിന് വെളിയിലുള്ള ഏത് നിര്‍മ്മാണവും ആചാരലംഘനം അല്ല എന്ന് ക്ഷേത്രം തന്ത്രി തന്നെ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടുള്ളതാണന്നും ഉപദേശക സമിതി അംഗങ്ങള്‍ പറഞ്ഞു.
ഫെന്‍സിംഗിന് ഉള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്  മുനിസിപ്പല്‍ സാങ്ഷന്‍ ഇല്ല എന്ന കാരണം പറഞ്ഞാണ് പരാതി നല്‍കിയത്. നാളിതുവരെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ വക സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുന്‍സിപ്പല്‍ സാങ്ഷന്‍ വാങ്ങിയിട്ടില്ലാത്തതാണ്. എന്നാല്‍ നിയമപരമായി അനുവാദം ലഭിക്കുന്നതിന് ദേവസ്വം അധികൃതര്‍  മുന്‍സിപ്പാലിറ്റിയില്‍  അപേക്ഷ നല്‍കിയിട്ടുണ്ട്. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് വിശ്വാസികളായ ഭക്തജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിന് വേണ്ടിയും ,ക്ഷേത്രസന്നിധിയെ കലാപഭൂമിയാക്കാന്‍ വേണ്ടി ക്ഷേത്ര സ്ഥലത്ത് കൊടികുത്തിയ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്‍ ക്ഷേത്ര ഉപദേശക സമിതി അംഗത്തിനെതിരെയും സമഗ്രമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ഉപദേശക സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.കെ. രാജന്‍, സെക്രട്ടറി മഹേഷ് രാഘവന്‍, വൈസ് പ്രസിഡന്റ് കെ.എന്‍ ഭവനേന്ദ്രന്‍ ,അംഗങ്ങളായ സി.കെ. ഗോപകുമാര്‍ ,കെ. വിജയകുമാര്‍,എം. ഗുണശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments