Breaking...

9/recent/ticker-posts

Header Ads Widget

ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ 212 -ാം ജന്‍മദിനാചരണവും പുസ്തകപ്രകാശനവും നടന്നു.



ബഹുഭാഷാപണ്ഡിതനും മലയാള ഭാഷയ്ക്ക് വ്യാകരണവും നിഘണ്ടുവും ഉള്‍പ്പെടെ നിരവധി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മഹാനുമായ  ജര്‍മ്മന്‍ മിഷണറി റവ.ഡോ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ 212 -ാം ജന്‍മദിനാചരണവും  മാതൃഭാഷാ പോഷകസന്നദ്ധസമിതി അധ്യക്ഷന്‍ റവ. ഡോ തോമസ് മൂലയില്‍ ഗുണ്ടര്‍ട്ടിനെക്കുറിച്ച് രചിച്ച 'മഹാനായ മലയാളിയും മഹത്തായ വലിയ പാഠാരംഭവും 'എന്ന കൃതിയുടെ പ്രകാശനവും,
പാലാ അല്‍ഫോന്‍സാ കോളെജില്‍ നടന്നു. അല്‍ഫോന്‍സാ കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സി. മിനിമോള്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍, 
 മുന്‍ ചീഫ് സെക്രട്ടറിയും കേരള സര്‍ക്കാരിന്റെ, ഭാഷാമാര്‍ഗ നിര്‍ദേശകവിദഗ്ധസമിതി അധ്യക്ഷനുമായ ഡോ. ജോയ് വാഴയില്‍ ഐ. എ . എസ്.,  ഗുണ്ടര്‍ട്ട് അനുസ്മരണ പ്രഭാഷണവും പുസ്തക പ്രകാശനവും നിര്‍വഹിച്ചു. മുന്‍ വിവരാവകാശ ക്കമ്മീഷണറും എഴുത്തുകാരനുമായ ഡോ.കുര്യാസ് കുമ്പളക്കുഴി പുസ്തകം ഏറ്റുവാങ്ങുകയും സദസ്സിനു  പുസ്തകം  പരിചയപ്പെടുത്തുകയും ചെയ്തു. മഹാത്മാഗാന്ധി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് പ്രൊഫസര്‍ ഡോ .ജോസ് കെ. മാനുവല്‍  റവ. ഡോ തോമസ് മൂലയില്‍ എന്നിവര്‍ സംബന്ധിച്ചു.



Post a Comment

0 Comments