Breaking...

9/recent/ticker-posts

Header Ads Widget

പദ്ധതികളെ താന്‍ ഞെരുക്കി കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ബാലിശമെന്ന് ജോസ് കെ മാണി എംപി



പാലായില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ എംഎല്‍എ നടപ്പാക്കിയ ഏതെങ്കിലും വികസനം ചൂണ്ടിക്കാണിക്കാനാകുമോ എന്ന് ജോസ് കെ മാണി എംപി. ഭരണത്തിലിരിക്കുന്ന നേതാവ് തടസ്സപ്പെടുത്തുകയാണ് എന്നാണ് പറയുന്നത്. കളരിയാമാക്കല്‍ പാലം, റിവര്‍വ്യൂ റോഡ്, ബൈപ്പാസ് റോഡ് ഒന്നും പൂര്‍ത്തിയാക്കാനായിട്ടില്ല. തന്റെ പിതാവ് കൊണ്ടുവന്ന 90 ശതമാനം പൂര്‍ത്തിയായ പദ്ധതികളെ താന്‍ ഞെരുക്കി കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ബാലിശമാണെന്നും എംപി പറഞ്ഞു. എത്ര ജില്ലാ അവലോകനയോഗങ്ങളില്‍ പങ്കെടുത്തു എന്ന് എംഎല്‍എ വ്യക്തമാക്കണം. ഒരുപ്രാവിശ്യമെങ്കിലും പങ്കെടുത്ത് പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടോയെന്നും എംപി ചോദിച്ചു. ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് പകരം ബാക്കിയുള്ളവരെ പഴിചാരി നുണപ്രചാരണം നടത്തുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. ജനറലാശുപത്രി ഓങ്കോളജി വകുപ്പിനെതിരെ പരിഭ്രാന്തി പരത്തുകയാണ്. ആശുപത്രി റോഡിന് പിന്നാലെ പരിശ്രമിച്ച് പണം ലഭ്യമാക്കിയപ്പോള്‍ ഉദ്ഘാടനം നടത്തി അതിന്റെ അവകാശി ചമയുകയാണ് എംഎല്‍എ ചെയ്തത്. ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. രാഷ്ട്രീയമായി എതിര്‍ത്ത് പദ്ധതികളെ തകര്‍ക്കരുത്. സോഷ്യല്‍മീഡിയകളില്‍ തെറ്റിദ്ധാരണകള്‍ പടര്‍ത്തുകയാണ്. എന്നാല്‍ എന്താണ് താന്‍ ചെയ്തതെന്ന് വ്യക്തമാക്കട്ടെയെന്നും എംപി പറഞ്ഞു.



Post a Comment

0 Comments