കെഎസ്എസ്പിയു കൊഴുവനാല്‍ യുണിറ്റ് വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കൊഴുവനാല്‍ സിഎസ്‌സി ഹാളില്‍ നടന്ന സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് അഡ്വ.സി എന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊഴുവനാല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് പി മറ്റം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ് പി യു ളാലം ബ്ലോക്ക് സെക്രട്ടറി കെജി വിശ്വനാഥന്‍,ബ്ലോക്ക് സാംസ്‌കാരിക വേദി കണ്‍വീനര്‍ പി വി തങ്കപ്പണിക്കര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എന്‍ വിജയകുമാര്‍ കണ്ടത്തില്‍, വനിതാവേദി കണ്‍വീനര്‍ സി റ്റി പ്രസന്നകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു ദേശീയവനിത ഗുസ്തിയില്‍ 7 സ്വര്‍ണം നേടിയ ഗുസ്തി ടീം കോച്ച് ബിജു കുഴുമുള്ളില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാജന്‍ സിറിയക് മണിയങ്ങാട്ട് എന്നിവരെ കെ എസ്എസ്പിയു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടിജെ എബ്രഹാം തോണക്കര പൊന്നാട അണിയിച്ച് ആദരിച്ചു. സര്‍ഗ്ഗ മാധുരി ബ്ലോക്ക് ജില്ലാതലങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ശ്രീ പി എസ് ശശികുമാര്‍, തിരുവാതിര ടീം അംഗങ്ങള്‍ എന്നിവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി. യൂണിറ്റ് സെക്രട്ടറി ജയ്‌സണ്‍ ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ടും വാര്‍ഷിക വരവ് ചെലവ് കണക്ക് ട്രഷറര്‍ വില്‍സണ്‍ ഫിലിപ്പ് ഐക്കരയും അവതരിപ്പിച്ചു. തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി ളാലം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി എ രവീന്ദ്രന്‍നായര്‍ വരണാധികാരി ആയിരുന്നു.ജോയിന്റ് സെക്രട്ടറി ഫിലിപ്പ് സി ജോസഫ് ചൊള്ളമ്പുഴ സ്വാഗതവും വൈസ് പ്രസിഡന്റ് കെ എം സുദര്‍ശനന്‍ നന്ദിയും രേഖപ്പെടുത്തി.





0 Comments