Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ കോളജിന് ഉപകരണങ്ങളും ഭിന്ന ശേഷി കുട്ടികള്‍ക്ക് സഹായവുമായി KSTA



കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ 35-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കല്‍ കോളജിന് ഉപകരണങ്ങളും എല്ലാ BRC കളിലെയും തെരഞ്ഞെടുക്കപ്പെട്ട ഭിന്ന ശേഷി കുട്ടികള്‍ക്ക് സഹായവും നല്‍കുന്നു. ഭിന്ന ശേഷി കുട്ടികള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാലായില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍ നിര്‍വഹിച്ചു. മില്‍ക്ക്ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ KSTA ജില്ലാപ്രസിഡന്റ് ജാസ്മിന്‍ പി.എ. അധ്യക്ഷയായിരുന്നു. KSKTU ജില്ലാ പ്രസിഡന്റ് സജേഷ് ശശി. ധന്യ പി വാസു, കെ.വി. അനീഷ്‌ലാല്‍ , കെ.ജെ. പ്രസാദ്, വി കെ ഷിബു, ബിനു എബ്രഹാം , റ്റി. രാജേഷ് , അനൂപ് സി മറ്റം എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments