മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കുമ്പാനി കോളനി നിവാസികളുടെ വഴിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. വാര്‍ഡ് മെമ്പര്‍ ശരത്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പ്രദേശവാസികളുടെ അന്‍പത്തിരണ്ടു വര്‍ഷത്തെ കാത്തിരിപ്പനൊടുവില്‍ വഴി യാഥാര്‍ത്ഥ്യമായത് . നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന കോളനി ഭാഗത്തേക്ക് കാല്‍ നടയാത്ര പോലും ദുഷ്‌കരമായ അവസ്ഥയില്‍ കുട്ടികളും പ്രായമായവരും രോഗികളുമുള്‍പ്പെടെ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച ശരത് കുമാര്‍ കോളനി നിവാസികളുടെ വഴിയെന്ന സ്വപ്നം സാധ്യമാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പൊതുജനങ്ങളുമായും മുതിര്‍ന്ന പൊതുപ്രവര്‍ത്തകരുമായും വാര്‍ഡ് മെമ്പര്‍ കൂടിയാലോചന നടത്തി സമീപ വാസികളില്‍ നിന്നും വഴിയ്ക്ക് ആവശ്യമായ സ്ഥലം വിട്ടുകിട്ടുന്നതിനും റോഡ് നിര്‍മ്മാണത്തിനും നടപടികള്‍ ആരംഭിക്കുകയായിരുന്നു.





0 Comments