കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി നയിക്കുന്ന LDF മധ്യമേഖലാ വികസന ജാഥയ്ക്ക് തിങ്കളാഴ്ച പാലായില്‍ സ്വീകരണം നല്‍കും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും UDF ന്റെയും BJP യുടെയും വികസന വിരുദ്ധ നിലപാടുകളും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് വികസന ജാഥ നടക്കുന്നത്. ജാഥാ ക്യാപ്റ്റന്‍ ജോസ് K മാണിയ്‌ക്കൊപ്പം kk ശൈലജ ടീച്ചര്‍, പി.കെ ബിജു, പി.പി. സുനീര്‍ ,സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍ , ഡോ വര്‍ഗീസ് ജോര്‍ജ്,മാത്യൂസ് കോലഞ്ചേരി , കെ.ജി പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ് , എം.എ. ലത്തീഫ്. ,ബിനോയ് ജോസഫ് എന്നിവരാണ് ജാഥയില്‍ പങ്കെടുക്കുന്നത്.
പാലായില്‍ സ്വീകരണത്തിനു മുന്നോടിയായി ഒമ്പതാം തീയതി രാവിലെ 8.30 മുതല്‍ 9.30 വരെ പാലാ സണ്‍സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍, സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുമുള്ളവരുമായി സംവദിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന മുഖാമുഖം പരിപാടി നടത്തും. 10 മണിക്ക് പാലാ കുരിശുപള്ളി കവലയില്‍ നിന്നും ജാഥാ ക്യാപ്റ്റനെയും, സഹനേതാക്കളെയും സമ്മേളന വേദിയായ പാലാ മഹാറാണി തീയേറ്റര്‍ ഗ്രൗണ്ടിലേക്ക് സ്വീകരിച്ചാനയിക്കും. വാദ്യഘോഷങ്ങളും വിവിധ കലാരൂപങ്ങളും കൊഴുപ്പേകുന്ന സ്വീകരണ റാലിയില്‍ ആയിരങ്ങള്‍ അണിചേരും. മഹാറാണി തീയറ്റര്‍ ഗ്രൗണ്ടില്‍പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ സ്വീകരണ, സമ്മേളനവും നടക്കും. മന്ത്രി VN വാസവന്‍, മന്ത്രി റോഷി അഗസ്റ്റ്യന്‍ വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ള വിദ്യാര്‍ത്ഥികളും യുവജനങ്ങളും സ്ത്രീകളും തൊഴിലാളികളും ഉള്‍പ്പെടുന്ന വലിയ ജനാവലി സമ്മേളനങ്ങളില്‍ അണിനിരക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ലാലിച്ചന്‍ ജോര്‍ജ്, ബാബു കെ ജോര്‍ജ്, ടോബിന്‍ കെ അലക്‌സ് , സജേഷ് ശശി തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments