മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പാല മേഖലാ സമ്മേളനം പാലാ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്നു. പാലാ മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളിലെയും കരയോഗങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ തുടക്കം കുറിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലി നടന്നു. ളാലം ജംഗ്ഷനില്‍ നിന്നും സമ്മേളന വേദിയായ മുനിസിപ്പല്‍ ടൗണ്‍ ഹാളിലേക്കാണ് വിളംബര യാത്ര നടത്തിയത്. റാലിയില്‍ താലൂക്ക് യൂണിയന്‍ ചെയര്‍മാനും കമ്മിറ്റി അംഗങ്ങളും വനിതാ സമാജം ഭാരവാഹികളും അണിനിരന്നു. പ്രവര്‍ത്തക സമ്മേളനം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും പൊന്‍കുന്നം യൂണിയന്‍ പ്രസിഡന്റുമായ അഡ്വ. എം.എസ് മോഹന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ മനോജ് B നായര്‍ അധ്യക്ഷനായിരുന്നു. എന്‍.എസ്.എസ് വൈക്കം യൂണിയന്‍ പ്രസിഡന്റെ പി.ജി.എം നായര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂണിയന്‍ ഭരണസമിതി അംഗങ്ങളായ കെ ഒ വിജയകുമാര്‍, എന്‍ ഗോപകുമാര്‍, ഉണ്ണി കളപ്പുറത്ത്, രാജേഷ് മറ്റപ്പിള്ളില്‍ , Pരാധാകൃഷ്ണന്‍, സോമനാഥന്‍ നായര്‍ അക്ഷയ , ഗിരീഷ് കുമാര്‍, വിശ്വനാഥന്‍ നായര്‍, അനില്‍കുമാര്‍, അജിത് കുമാര്‍ , ശ്രീകുമാര്‍, ജയകുമാര്‍, വനിതാ യൂണിയന്‍ പ്രസിഡണ്ട് സിന്ധു ബി നായര്‍, വനിതാ യൂണിയന്‍ ട്രഷറര്‍ അനു എസ് നായര്‍, കമ്മിറ്റി അംഗങ്ങളായ ലത ദിലീപ് , രേണു B തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി കെ എന്‍ സുരേഷ് കുമാര്‍ സ്വാഗതവും ഇന്‍സ്‌പെക്ടര്‍ അഖില്‍കുമാര്‍ കെ എ നന്ദിയും പറഞ്ഞു.





0 Comments