Breaking...

9/recent/ticker-posts

Header Ads Widget

MLA ഓഫീസിലേക്ക് DYFI പ്രതിഷേധ മാര്‍ച്ച് നടത്തും.



പാലാ ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ മാണി സി. കാപ്പന്‍ MLA ശ്രമിക്കുന്നതായി ആരോപിച്ച്  MLA ഓഫീസിലേക്ക് DYFI പ്രതിഷേധ മാര്‍ച്ച് നടത്തും. റേഡിയേഷന്‍ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനമരംഭിച്ചാല്‍ സമീപപ്രദേശത്തുള്ളവര്‍ക്ക് ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന മാണി സി കാപ്പന്‍ എംഎല്‍എയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് DYFI എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് 2 ന് രാവിലെ 10 ന് മാര്‍ച്ച് നടത്തുന്നതെന്ന് ഭാരവാഹികള്‍  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ക്യാന്‍സര്‍ പകരുമെന്ന പ്രസ്താവനയിലൂടെ ജനറല്‍ ആശുപത്രിയിലെ റേഡിയേഷന്‍ വിഭാഗത്തെ ഇല്ലാതാക്കുവാന്‍ എംഎല്‍എ ശ്രമിക്കുകയാണെന്നും ഡിവൈഎഫ്‌ഐ നേതൃത്വം ആരോപിച്ചു. പ്രതിഷേധ മാര്‍ച്ച് പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിക്കും. പ്രതിഷേധയോഗം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളും പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കും. ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വിഷ്ണു എന്‍.ആര്‍, പാലാ ബ്ലോക്ക് സെക്രട്ടറി രഞ്ജിത്ത് സന്തോഷ്, പൂഞ്ഞാര്‍ ബ്ലോക്ക് പ്രസിഡണ്ട് ജെറി, പാലാ ബ്ലോക്ക് പ്രസിഡന്റ് ആതിര സാബു, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അമല്‍ ഡി.കെ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Post a Comment

0 Comments