പുലിയന്നൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് ഫെബ്രുവരി 9 തിങ്കളാഴ്ച കൊടിയേറും. വൈകിട്ട് എട്ടിന് തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരി മനയത്താറ്റില്ലം, മേല്‍ശാന്തി എം.ഡി നാരായണന്‍ നമ്പൂതിരി മുണ്ടക്കൊടി ഇല്ലം എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. രാത്രി 8:30 മുതല്‍ നന്ദ ഗോവിന്ദം ഭജന്‍സിന്റെ സാന്ദ്രാനന്ദലയം ഉണ്ടായിരിക്കും. 10, 11, 12, 13, 14 ദിവസങ്ങളില്‍ ഉത്സവബലി ദര്‍ശനം നടക്കും. ഫെബ്രുവരി 15 ന് ഞായറാഴ്ച ശിവരാത്രി ദിനത്തില്‍ രാവിലെ 8:30 മുതല്‍ ശ്രീബലി എഴുന്നള്ളിപ്പ് തുടര്‍ന്ന് പഞ്ചവാദ്യവും. നടക്കും. രാവിലെ 9 ന് കാവടിഘോഷയാത്ര കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. 12 30ന് കാവടി അഭിഷേകം. രാത്രി 12ന് ശിവരാത്രി പൂജയും തുടര്‍ന്ന് പള്ളിവേട്ട എഴുന്നള്ളിപ്പും നടക്കും. ഫെബ്രുവരി 16 തിങ്കളാഴ്ച ആറാട്ട് . വൈകിട്ട് അഞ്ചിന് കൊടിയിറക്ക്. പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ ആറാട്ട് പുറപ്പാട് മേളം, രാത്രി 9ന് ആറാട്ട് കടവില്‍ ദീപക്കാഴ്ച, രാത്രി 11 മുതല്‍ ആറാട്ട് എതിരേല്‍പ്പ് എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഇ.വി ഹരി ഇണ്ടം തുരുത്തി ഇല്ലം, റ്റി.ജെ പരമേശ്വരന്‍ നമ്പൂതിരി തുരുത്തിപ്പള്ളില്‍ ഇല്ലം, ഇ. വി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി ഇളംപിലക്കാട്ട് ഇല്ലം എന്നിവര്‍ പങ്കെടുത്തു.





0 Comments