പാതയോരത്തെ പാഴ്മരം അപകട ഭീഷണി ഉയര്‍ത്തുന്നതായി ആക്ഷേപം. ഏറ്റുമാനൂര്‍ മാടപ്പാട് റോഡില്‍ കോണിക്കല്‍ പടിക്ക് സമീപം അപകട വളവിനോട് ചേര്‍ന്ന് ഇടുങ്ങിയ റോഡില്‍ നില്‍ക്കുന്ന പാഴ് മരമാണ് വാഹനാപകടങ്ങള്‍ക്ക് കാരണമാകുമെന്ന ഭീതി ഉയര്‍ത്തുന്നത്. പലരും ഭാഗ്യം കൊണ്ടും മാത്രമാണ് ഈ ഭാഗത്ത് അപകടത്തില്‍ പെടാതെ കടന്നുപോകുന്നത്. പാഴ് മരം വളര്‍ന്ന് വലുതാകുംതോറും റോഡ് കയ്യേറുന്ന നിലയിലാകും. രാത്രിയാത്രക്കാര്‍ക്ക് റോഡിലെ മരം തിരിച്ചറിയുവാനും കഴിയാത്ത സ്ഥിതിയാണ്. റോഡ് സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന ഈ പാഴ് മരം അടിയന്തരമായി മുറിച്ചു മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്.





0 Comments