Breaking...

9/recent/ticker-posts

Header Ads Widget

ലോക ക്യാന്‍സര്‍ ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നടത്തി



അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍  ലോക ക്യാന്‍സര്‍ ദിനാചരണവും  മെഗാ രക്തദാന ക്യാമ്പും നടത്തി . ഈരാറ്റുപേട്ട ലയണ്‍സ് ക്ലബ്ബിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പില്‍  പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്‍കി. കോളേജ് ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍ ശ്രീകല ഉദ്ഘാടനം ചെയ്തു. ബര്‍സാര്‍ ഫാ. ബിജു കുന്നയ്ക്കാട്ട് അനുഗ്രഹ പ്രഭാഷണവും ലയണ്‍സ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും നടത്തി. ഈരാറ്റുപേട്ട ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജസ്റ്റിന്‍ ജോസഫ് , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിനോയി സി ജോര്‍ജ്,  എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ്, ഡോ. വി ഡി മാമച്ചന്‍ , ഡോ. കെലീറ്റ ജോര്‍ജ്  എന്നിവര്‍ പ്രസംഗിച്ചു. ചേര്‍പ്പുങ്കല്‍ മാര്‍ സ്‌ളീവാ മെഡിസിറ്റി ബ്ലഡ് ബാങ്കിന്റെയും പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കിന്റെയും നേതൃത്വത്തിലാണ് മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് നടന്നത്. ക്യാമ്പില്‍ 125 ഓളം വിദ്യാര്‍ത്ഥികള്‍ രക്തം ദാനം നടത്തി. ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ്മാരായ സിസ്റ്റര്‍ ബിന്‍സി എഫ് സി സി, മനു കെ എം ,ലയണ്‍സ് ക്ലബ് സെക്രട്ടറി ജയിംസ് ജോസഫ്, വോളന്റീയര്‍ സെക്രട്ടറിമാരായ നിര്‍മ്മല്‍ പ്രകാശ്, അബിനേഷ് രാജേഷ്, ഏയ്ഞ്ചല്‍ മരിയ ജോസ്, ജ്വാല അന്ന ജോര്‍ജ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.



Post a Comment

0 Comments