പാലാ ചേര്‍പ്പുങ്കല്‍ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനമൊഴിയുന്ന മോണ്‍. ജോസഫ് കണിയോടിക്കലിന് യാത്ര മംഗളങ്ങള്‍ നല്‍കിക്കൊണ്ട് ഷിബു തെക്കേമറ്റം 131-ാമത്തെ രക്തദാനം നടത്തി. മോണ്‍. ഡോ. ജോസഫ് കണിയോടിക്കലിന് പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ വേറിട്ട യാത്രയയപ്പായി മാറുകയായിരുന്നു ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേ മറ്റത്തിന്റെ നൂറ്റിമുപ്പത്തി ഒന്നാമത് രക്തദാനം. പാലാബ്ലഡ് ഫോറം സംഘടിപ്പിച്ച രക്തദാന ക്യാമ്പ്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഫോറം ഡയറക്ടര്‍ ബോര്‍ഡംഗം ഡൈനോ ജയിംസ് , മനു കെ എം, വിനീറ്റാ സിബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.





0 Comments