ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ, 2026 ലെ ബാലകലോത്സവ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും സാംസ്‌കാരിക സമ്മേളനവും ലൈബ്രറി ഹാളില്‍ നടന്നു. നഗരസഭ കൗണ്‍സിലര്‍ രശ്മി ശ്യാം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷനായിരുന്നു. ബാല കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജിന് എവര്‍റോളിംഗ് ട്രോഫിയും കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവും രശ്മി ശ്യാം നിര്‍വഹിച്ചു. രണ്ടാം സ്ഥാനത്തിനു അതിരമ്പുഴ സെന്റ് അലോഷ്യസ് എല്‍ പി സ്‌കൂള്‍ അര്‍ഹരായി. വെട്ടിമുകള്‍ സെന്റ് പോള്‍ സ്‌കൂളിന് പ്രത്യേക അവാര്‍ഡ് ലഭിച്ചു. യോഗത്തില്‍ ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവ് ടി എസ് പ്രസാദ് എഴുത്തുകാരി കെ. എസ്.ജയലക്ഷ്മി, ഡോക്ടര്‍ വി ആര്‍ ജയചന്ദ്രന്‍, അഡ്വക്കേറ്റ് രാജീവ് ചിറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു





0 Comments