Breaking...

9/recent/ticker-posts

Header Ads Widget

ഗുരുദേവവിഗ്രഹ പ്രതിഷ്ഠയുടെ 7-ാം വാര്‍ഷികാഘോഷം നടന്നു.



SNDP യോഗം മീനച്ചില്‍ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ ഗുരുദേവവിഗ്രഹ പ്രതിഷ്ഠയുടെ 7-ാം വാര്‍ഷികാഘോഷം നടന്നു. സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെ കലശാഭിഷേകം നടന്നു. പ്രതിഷ്ഠാവാര്‍ഷിക സമ്മേളനം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ OM സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. 

യൂണിയന്‍ കണ്‍വിനര്‍ MR ഉല്ലാസ് മുഖ്യ പ്രഭാഷണം നടത്തി. ശാഖാ ചെയര്‍മാന്‍ അരുണ്‍ കുളമ്പള്ളില്‍ അധ്യക്ഷനായിരുന്നു യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയല, ജോയന്റ് കണ്‍വീനര്‍ KR ഷാജി തലനാട് , സിറ്റി രാജന്‍, മിനര്‍വ മോഹന്‍, അനീഷ് പുല്ലുവേലില്‍ , കെ ജി സാബു, KR സജി , സുധീഷ് ചെമ്പന്‍കുളം ,സുമോദ് വളയത്തില്‍ ,റ്റീന അജി, തുടങ്ങിയവര്‍ പ്രസംഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച മീനച്ചില്‍ യൂണിയന്‍ ഭാരവാഹികളെയും ശാഖാംഗങ്ങളെയു ആദരിച്ചു.


Post a Comment

0 Comments