പാലാ സെന്റ് തോമസ് കോളജില്‍ വൈവിധ്യങ്ങളുടെ കലവറയൊരുക്കി വൈഖരി - മലയാളം ഫെസ്റ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു. സെന്റ് തോമസ് കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വ ത്തിലാണ് വൈഖരി ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രദര്‍ശനവും ക്വിസ് കോമ്പറ്റീഷനും വ്യാഴാഴ്ച നടന്നു. ഫാഷന്‍ ഷോ , കള്‍ച്ചറല്‍ ഫെസ്റ്റ് ഫുഡ് ഫെസ്റ്റ് , തുടങ്ങിയവ വെള്ളിയാഴ്ച നടക്കും. വിവിധ കലാ മത്സരങ്ങളും നടക്കും. വിവിധ വിഷയങ്ങളെ അടിസ്ഥനമാക്കി സെമിനാറുകളും നടക്കും. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ശ്രദ്ധയും പ്രശംസയും ഏറ്റുവാങ്ങി മുന്നേറുന്ന വൈഖരി മലയാളം ഫെസ്റ്റ് വെള്ളിയാഴ്ച സമാപിക്കും





0 Comments