Breaking...

9/recent/ticker-posts

Header Ads Widget

കിഡ്‌സ് അതിലേറ്റിക് ചാമ്പ്യന്‍ഷിപ്പ് നടന്നു



പ്രഥമ സംസ്ഥാന സോണല്‍ കിഡ്‌സ് അതിലേറ്റിക് ചാമ്പ്യന്‍ഷിപ്പ് പാലാ അല്‍ഫോന്‍സാ കോളേജില്‍ സംഘടിപ്പിച്ചു. കേരള അതിലേറ്റിക് അസോസിയേഷന്റെയും കോട്ടയം ജില്ലാ അതിലേറ്റിക് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ആണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ കോട്ടയം ജില്ലാ അതിലേറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് റവ.ഫാ മാത്യു കരീത്തറ അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ മായ രാഹുല്‍ ഉത്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന അതിലേറ്റിക് അസോസിയേഷന്‍ സെക്രട്ടറി ചന്ദ്രശേഖരന്‍ പിള്ളൈ, മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വക്കേറ്റ് ബിനു പുളിക്കകണ്ടം, കോളേജ് പ്രിന്‍സിപ്പല്‍ റെവ്. സി. പ്രഫ ഡോ മിനിമോള്‍ മാത്യു ,അല്‍ഫോന്‍സാ കോളേജ് ബര്‍സര്‍ ഫാ കുരിയാക്കോസ് വെള്ളച്ചാലില് , കിഡ്‌സ് അതിലേറ്റിക്‌സ് സംസ്ഥാന ചെര്‍മാന്‍ ശ്രീ രവീന്ദ്രന്‍ കെ കെ, കിഡ്‌സ് അതിലേറ്റിക്‌സ് സംസ്ഥാന കണ്‍വീനര്‍ ശ്രീ ഷിനില്‍ കുര്യക്കോസ് എന്നിവര്‍ സംബന്ധിച്ചു. ഏഴ് ജില്ലകളില്‍ നിന്നായി 700 ഓളം കായിക താരങ്ങളാണ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്തത്.  കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടത്തി മികച്ച താരങ്ങളായി വളര്‍ത്തുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.  



Post a Comment

0 Comments