Breaking...

9/recent/ticker-posts

Header Ads Widget

LDF മധ്യമേഖലാ വികസന ജാഥ ശനിയാഴ്ച കോട്ടയം ജില്ലയിലെത്തും



കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി നയിക്കുന്ന LDF മധ്യമേഖലാ വികസന ജാഥ ശനിയാഴ്ച കോട്ടയം ജില്ലയിലെത്തും.  പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡ് മൈതാനത്ത്  വെള്ളിയാഴ്ച 3ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ജാഥക്ക് ശനിയാഴ്ച ചങ്ങനാശ്ശേരിയിലാണ് ആദ്യ സ്വീകരണം. വൈകിട്ട് 4ന് പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍  സ്വീകരണവും പൊതുസമ്മേളനവും നടക്കും.. തുടര്‍ന്ന് കോട്ടയം തിരുനക്കര മൈതാനത്ത് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. എട്ടാം തീയതി ഞായറാഴ്ച കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 8.30 മുതല്‍ 9.30 വരെ ജാഥാ ക്യാപ്റ്റനും സഹ നേതാക്കളും മുഖാമുഖം പരിപാടി നടത്തും.  10.30ന്  പാമ്പാടി ടൗണിലും  മൂന്നുമണിക്ക് ഏറ്റുമാനൂര്‍  പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലും സ്വീകരണം  നല്കും. നാലുമണിക്ക് കുറവലങ്ങാട് പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് , വൈകീട്ട് അഞ്ചുമണിക്ക് വൈക്കം ബോട്ടുജെട്ടി എന്നിവിടങ്ങളിലും സമ്മേളനം  നടക്കും. ഒമ്പതാം തീയതി രാവിലെ 8.30 മുതല്‍ 9.30 വരെ പാലാ സണ്‍സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍, സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുമുള്ളവരുമായി സംവദിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന മുഖാമുഖം പരിപാടി നടത്തും.  10 മണിക്ക്   പാലാ കുരിശുപള്ളി കവലയില്‍ നിന്നും ജാഥാ ക്യാപ്റ്റനെയും, സഹനേതാക്കളെയും സ്വീകരിക്കും. പാലാ മഹാറാണി തീയേറ്റര്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍  സ്വീകരണ, സമ്മേളനവും നടക്കും.  11.30ന് പൊന്‍കുന്നം രാജേന്ദ്ര മൈതാനത്തും. ഉച്ചകഴിഞ്ഞ് 3 മണിക്ക് മുണ്ടക്കയം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് പരിസരത്തും  സ്വീകരണ സമ്മേളനം നടക്കും. കോട്ടയം ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലും വികസന ജാഥയ്ക് ഉജ്വല വരവേല്‍പ് നല്‍കും.  സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ള വിദ്യാര്‍ത്ഥികളും യുവജനങ്ങളും സ്ത്രീകളും തൊഴിലാളികളും ഉള്‍പ്പെടുന്ന വലിയ ജനാവലി സമ്മേളനങ്ങളില്‍ അണിനിരക്കും. വാദ്യഘോഷങ്ങളും, കലാരൂപങ്ങളും സ്വീകരണങ്ങള്‍ക്ക് കൊഴുപ്പേകും. മന്ത്രി വി.എന്‍ വാസവന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, ജോബ് മൈക്കിള്‍ എം.എല്‍.എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, സി.കെ. ആശ എം.എല്‍.എ, ഉള്‍പ്പെടെയുള്ള മറ്റു എല്‍.ഡി.എഫ് നേതാക്കളും നേതൃത്വം നല്‍കും. 14ന് എറണാകുളത്ത് ജാഥ സമാപിക്കും..



Post a Comment

0 Comments