കഴിഞ്ഞ 10 വര്‍ഷം കേരളത്തിലാകമാനം വലിയ വികസനകുതിച്ചുചാട്ടം ഉണ്ടായതായി ജോസ് കെ മാണി എംപി. എല്‍ഡിഎഫ് മധ്യമേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് പാലായില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും പെന്‍ഷനും റേഷനും വൈദ്യുതിയും മുടങ്ങാത്ത സംസ്ഥാനമാണ് കേരളം. ജനങ്ങളും വികസന വിരോധികളും തമ്മിലുള്ള മല്‍സരമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്നും ജാഥ ക്യാപ്ടന്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷക്കാലത്തിനിടെ പാലായില്‍ എന്തെങ്കിലും വികസനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.





0 Comments