Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്‍ക്കരണ സന്ദേശവുമായി വാക്കത്തോണ്‍ സംഘടിപ്പിച്ചു.



ലോക കാന്‍സര്‍ ദിനത്തോട് അനുബന്ധിച്ച്  മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും രാമപുരം മാര്‍ അഗസ്തിനോസ് കോളജും ചേര്‍ന്ന് ബോധവല്‍ക്കരണ സന്ദേശവുമായി  വാക്കത്തോണ്‍ സംഘടിപ്പിച്ചു. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് മുന്നില്‍ നിന്ന് ആരംഭിച്ച വാക്കത്തോണ്‍  എം.ജി.സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍  ഡോ.സി.ടി.അരവിന്ദകുമാര്‍  മുഖ്യസന്ദേശം നല്‍കി ഫ്‌ലാഗ് ഓഫ് ചെയ്തു.  കാന്‍സര്‍ രോഗികളെ സമൂഹം എങ്ങനെ കാണുന്നു എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നു അദ്ദേഹം പറഞ്ഞു. കാന്‍സര്‍ ചികിത്സാരംഗത്ത് കേരളം വളരെയധികം പുരോഗമിച്ചത് അഭിമാനകരമാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ക്കായുള്ള കാന്‍സര്‍ അവബോധ ഹാന്‍ഡ്ബുക്കിന്റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ചര്‍ച്ച് വികാരി റവ.ഫാ.ബര്‍ക്കുമാന്‍സ് കുന്നുംപുറം അനുഗ്രഹ സന്ദേശം നല്‍കി. മാര്‍ സ്ലീവാ മെഡിസിറ്റി മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ് ഹെമറ്റോളജി വിഭാഗം മേധാവി ഡോ.റോണി ബെന്‍സണ്‍ കാന്‍സര്‍ ദിന സന്ദേശം നല്‍കി.രാമപുരം മാര്‍ അഗസ്തിനോസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.റെജി വര്‍ഗീസ് മേക്കാടന്‍, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ.ശ്രീജിത്ത് ആര്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.ഷൈനി ,ഗീതാഞ്ജലി എന്നിവര്‍ നയിക്കുന്ന വാം അപ്പ് സൂംബയും നടത്തി. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് വാക്കത്തോണിനായി അണിനിരന്നത്. ആശുപത്രിയില്‍ വാക്കത്തോണിന് വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് എയര്‍ കോമഡോര്‍ ഡോ.പോളിന്‍ ബാബു  സന്ദേശം നല്‍കി. സ്ത്രീകള്‍ക്കായുള്ള സൗജന്യ എ.ഐ.മാമ്മോഗ്രാം പ്രോഗ്രാമിന്റെ പ്രഖ്യാപനം  മാര്‍  സ്ലീവാ മെഡിസിറ്റി ഓപ്പറേഷന്‍സ്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രമോഷന്‍സ് ഡയറക്ടര്‍ റവ.ഫാ.ഗര്‍വാസീസ് ആനിത്തോട്ടത്തില്‍ നിര്‍വ്വഹിച്ചു. റേഡിയോളജി വിഭാ?ഗം കണ്‍സള്‍ട്ടന്റ് ഡോ.സോണ്‍സ് പോള്‍ പ്രതിജ്ഞ ചൊല്ലി നല്‍കി. കോളജ് വൈസ് പ്രിന്‍സിപ്പല്‍ റവ.ഫാ.ജോസഫ് ആലഞ്ചേരി നന്ദി അര്‍പ്പിച്ചു.  റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം,  റവ.ഡോ.എമ്മാനുവേല്‍ പാറേക്കാട്ട് എന്നിവരും വാക്കത്തോണിന്റെ ഭാഗമായി പങ്കെടുത്തു.



Post a Comment

0 Comments