Breaking...

9/recent/ticker-posts

Header Ads Widget

പ്രിന്റിംഗ് സാമഗ്രികള്‍ക്ക് ക്വട്ടേഷന്‍ നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം.



ഏറ്റുമാനൂര്‍  നഗരസഭയിലെ 2026-27 വര്‍ഷത്തെ പ്രിന്റിംഗ്
 സാമഗ്രികള്‍ക്ക് ക്വട്ടേഷന്‍ നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം. ക്രമവിരുദ്ധ നടപടികളിലൂടെ ക്വട്ടേഷന്‍ അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപമുയര്‍ന്നു. പത്രപ്പരസ്യത്തിലൂടെ ടെന്‍ഡര്‍ ക്ഷണിക്കുകയും വിവിധ സാമഗ്രികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കുകള്‍ ക്വോട്ട് ചെയ്ത നാലു സ്ഥാപങ്ങളുമായി ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി നെഗോഷ്യയേറ്റ് ചെയ്യുകയുമായിരുന്നു.  

എന്നാല്‍ കുറഞ്ഞ നിരക്ക്  സമ്മതിച്ച സ്ഥാപനത്തെ സെലക്ട് ചെയ്തു കൊണ്ടുള്ള ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ ശുപാര്‍ശ ചെയര്‍മാന്‍ ഏകപക്ഷീയമായി തള്ളിയതായും കൂടുതല്‍ തുക കോട്ടുചെയ്ത ഇടക്കാരന് പ്രിന്റിങ്ങ് ജോലി ഏല്‍പ്പിക്കാന്‍ ശ്രമം നടത്തിയതായും കൗണ്‍സില്‍ അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചു. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനത്തെ ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗം അഡ്വ. ടി.പി മോഹന്‍ദാസ് ചോദ്യം ചെയ്തു. ഇഷ്ടക്കാര്‍ക്ക് കരാര്‍ കിട്ടാത്തതില്‍ അതൃപ്തരായ ചിലര്‍ വീണ്ടും ക്വട്ടേഷന്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടത് തള്ളി, ഭൂരിഭാഗം കൗണ്‍സിലറന്മാരും കുറഞ്ഞ നിരക്കുകാരന് കരാര്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടു . എന്നാല്‍ ബഹളത്തെ തുടര്‍ന്ന് തീരുമാനം അടുത്ത കൗണ്‍സിലിലേക്ക് മാറ്റി.  കൗണ്‍സിലര്‍ന്മാര്‍ ഭൂരിഭാഗവും അറിയാതെ കരട് പദ്ധതി തയ്യാറാക്കിയതും, പത്തു വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ ഷോപ്പിങ്ങ് കോംപ്ലക്‌സ് വീണ്ടും നിര്‍മിക്കാന്‍ കരട് പദ്ധതിയില്‍ 15 കോടി വകയിരുത്തിയതും ടി.പി മോഹന്‍ദാസ്, ഇ.എസ് ബിജു, ഉഷ സുരേഷ്, ബീന ഷാജി തുടങ്ങിയവര്‍ ചോദ്യം ചെയ്തതു. ഇതും കൗണ്‍സിലില്‍ ബഹളത്തിനിടയാക്കി. കൗണ്‍സിലിന്റെ പൂര്‍ണ സമ്മതമുണ്ടങ്കിലേ ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ തീരുമാനിക്കുകയുള്ളുവെന്ന് ചെയര്‍മാന്‍ മറുപടി നല്‍കി.


Post a Comment

0 Comments