Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജേര്‍ണല്‍ ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര്‍ഷിക ജേര്‍ണലിന്റെ പ്രകാശനം



പാലാ സെന്റ് തോമസ് കോളേജ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പാലാ ജേര്‍ണല്‍ ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര്‍ഷിക ജേര്‍ണലിന്റെ പ്രകാശനം മേലുകാവ് ഹെന്റി ബേക്കര്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ്‌കുമാര്‍ നിര്‍വഹിച്ചു.സെന്റ് ജോസഫ് ഹാളില്‍ നടന്ന യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ Dr. സിബി ജെയിംസ് അധ്യക്ഷത വഹിച്ചു.  

ജേര്‍ണലിന്റെ ചീഫ് എഡിറ്റര്‍ Dr. ബിനോയ് ചാക്കോ  വിഷയാവതരണം നടത്തി. ഗവേഷണ നിലവാരം ഉയര്‍ത്തുന്നതിനും ദേശീയ-അന്താരാഷ്ട്ര തലത്തില്‍ അക്കാദമിക് ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനും ജേര്‍ണല്‍ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ Fr. സാല്‍വിന്‍ കെ തോമസ്, മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ Dr. പ്രിന്‍സ്  മോന്‍ ജോസ്  , ലൈബ്രേറിയന്‍ Fr. ജുബിന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.  കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസര്‍ Mr. അലന്‍ ജോര്‍ജ് നന്ദി പറഞ്ഞു.


Post a Comment

0 Comments