Breaking...

9/recent/ticker-posts

Header Ads Widget

കഞ്ചാവുമായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി.



കോതമംഗലം, പെരുമറ്റത്ത് സ്‌കൂട്ടറില്‍ കഞ്ചാവുമായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ  എക്സൈസ് സംഘം പിടികൂടി.  ഇവരില്‍ നിന്നും ഒന്‍പതര കിലോ കഞ്ചാവ് പിടിച്ചെടുത്തു.
സ്‌കൂട്ടറില്‍ നിന്നും രണ്ടു  കിലോ കഞ്ചാവ് കണ്ടെത്തുകയും, കുളിക്കടവില്‍ പാക്കറ്റുകളിലായി ഒളിപ്പിച്ച ഏഴര കിലോ പിടിച്ചെടുക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബംഗാള്‍ കൊല്‍ക്കത്ത സ്വദേശികളായ അതിക്കുള്‍ ഇസ്ലാം, എസ്.കെ സമിന്‍, എസ്.കെ മാമ്മന്‍ എന്നിവരെ കോതമംഗലം എക്സൈസ് ഇന്‍സ്പെക്ടര്‍ സബിന്‍ ടി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  ഫിലിപ്പ് തോമസ് എന്നിവര്‍ അടങ്ങുന്ന സംഘം പിടികൂടി. 
 മൂവാറ്റുപുഴ കോതമംഗംലം റൂട്ടില്‍ കഞ്ചാവുമായി സ്‌കൂട്ടറില്‍ മൂന്നംഗ സംഘം വരുന്നതായി എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് മൂന്ന് ഇതര സംസ്ഥാന  സ്‌കൂട്ടറില്‍ വരുന്നത് കണ്ടത്.    എക്സൈസ് സംഘം ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടു പൊതികളിലായി രണ്ടു കിലോ കഞ്ചാവ് കണ്ടെത്തി.  ഇവരെ  ചോദ്യം ചെയ്തപ്പോള്‍ ആറിന്റെ തീരത്ത് കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന്,  എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സബിന്‍ ടി, ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി.രവി, പ്രിവന്റീവ് ഓഫിസര്‍മാരായ വി.എ ഷെമീര്‍, പി.എസ് സുനില്‍, റസാക്ക്, സോബിന്‍ ജോസ്, വി.എല്‍ ജിമ്മി, പി.എം ഉബൈസ് , സീന ആര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ വികാന്ത് പി.വി എന്നിവര്‍ അടങ്ങിയ സംഘം പരിശോധന നടത്തുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ ഇല്ലിക്കാടിനുള്ളില്‍ ഏഴു പൊതികളിലായി ഒളിപ്പിച്ച നിലയില്‍ ഏഴര കിലോ കഞ്ചാവ്  കണ്ടെത്തുകയായിരുന്നു.


Post a Comment

0 Comments