Breaking...

9/recent/ticker-posts

Header Ads Widget

ആറുമാനൂര്‍ പാറേക്കടവ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.



ആറുമാനൂര്‍ പാറേക്കടവ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. അയര്‍ക്കുന്നം  പഞ്ചായത്തിനെയും ഏറ്റുമാനൂര്‍ നഗരസഭയെയും ബന്ധിപ്പിക്കുന്ന ആറുമാനൂര്‍ പാറേക്കടവ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ട് പത്തു വര്‍ഷത്തിലേറെയായിട്ടും പൂര്‍ത്തീകരിക്കാത്തത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആക്ഷേപമുയരുന്നു. 
പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് അയര്‍ക്കുന്നം വികസന സമിതിയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി യൂണിയനും സംയുക്തമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീത രാധാകൃഷ്ണന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് ജോയ് കൊറ്റത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഗ്രേസി കരിമ്പന്നൂര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. ഐപ്പ്, പഞ്ചായത്ത് അംഗം ജിജി നാഗമറ്റം, എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതുപ്പള്ളി മണ്ഡലത്തോടുള്ള അവഗണനയുടെ പ്രധാന ദൃഷ്ടാന്തമാണ് പാതിവഴിയില്‍ നിലച്ച പാലം നിര്‍മ്മാണം  പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കാത്തതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പാലം പൊളിച്ചു നീക്കുവാന്‍ വ്യഗ്രത കാണിച്ച ഇടത് സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. തൂക്കുപാലം എന്ന ആശയം ഉപേക്ഷിച്ച് ആംബുലന്‍സ് കടന്നുപോകും വിധം പാലം നിര്‍മ്മാണം നടത്തുവാന്‍ പത്തുകോടി രൂപ വകയിരുത്തിയിട്ടും നടപടി സ്വീകരിക്കത്ത സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സമീപഭാവിയില്‍ പാലം നിര്‍മ്മാണം പുനരാരംഭിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.


Post a Comment

0 Comments