പാലാ മരിയ സദനം സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഒക്ക്യൂപേഷണല്‍ തെറാപ്പി യൂണിറ്റിന് കേരള വനിത വികസന കോര്‍പ്പറേഷന്‍ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന എട്ട് ലക്ഷം രൂപ സഹായം നല്‍കി. മരിയസദനത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ കേരള വനിത വികസന കോര്‍പ്പറേഷന്‍ എം.ഡി ബിന്ധു വി.സി ഫണ്ട് മരിയസദനം സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ മിനി സന്തോഷിന് കൈമാറി. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ എം.ഡി. അഭിനന്ദിച്ചു. വനിത വികസന കോര്‍പ്പറേഷന്‍ ഡയറക്ടറും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറുമായ പെണ്ണമ്മ ജോസഫ് പന്തലാനിയും കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഷൈലജ സുരേന്ദ്രനും ആശംസകള്‍ അറിയിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ നിഖില്‍ സെബാസ്റ്റ്യന്‍ സ്വാഗതവും മരിയസദനം സ്റ്റാഫ് റിയ റോയി നന്ദിയും രേഖപ്പെടുത്തി.





0 Comments