Breaking...

9/recent/ticker-posts

Header Ads Widget

മാണി സി കാപ്പന്‍ എംഎല്‍എ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പ്രൊഫ. ലോപ്പസ് മാത്യു



മൂന്നിലവ് പഞ്ചായത്തില്‍ പ്രളയത്തില്‍ തകര്‍ന്ന മേച്ചാല്‍ - കടപുഴ റോഡില്‍ മീനച്ചിലാറിന്  കുറുകെയുള്ള കടപുഴ പാലം  പുനര്‍ നിര്‍മ്മിക്കാന്‍ സ്ഥലം എംഎല്‍എ ആയ മാണി സി കാപ്പന്‍ 4.5 കോടി അനുവദിച്ചു എന്നു പറഞ്ഞ് സ്വീകരണവും ഏറ്റുവാങ്ങിയ ശേഷം ഫണ്ട് ലഭ്യമാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് എല്‍.ഡി.എഫ്.ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു..


കഴിഞ്ഞ വര്‍ഷം നിര്‍മ്മാണം ആരംഭിച്ചു എന്നു പറഞ്ഞ് പ്രചാരണം നടത്തി.ഏതാനും നാള്‍ മുന്‍പ് കേന്ദ്രത്തിന് കൈമാറി എന്നും, പിന്നീട് കേന്ദ്ര സംഘം എത്തി നടപടി സ്വീകരിച്ചു എന്നുമുള്ള പ്രചരണങ്ങളില്‍ വിശ്വസിച്ച നാട്ടുകാര്‍ വഞ്ചിക്കപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും വിവിധ കക്ഷി നേതാക്കളും ജോസ് കെ മാണി വഴി ഇടപെട്ട്  ധനകാര്യ വകുപ്പില്‍ നിന്നും തുക വകയിരുത്തി കൊണ്ടുള്ള അനുമതിയും ഉടനടി വിനിയോഗിക്കാന്‍ ഫണ്ടും അനുവദിച്ച് ഇപ്പോള്‍ ഉത്തരവായിരിക്കുന്നത്. സംസ്ഥാന ബജറ്റിലേയ്ക്ക് മുന്‍ഗണനാക്രമത്തില്‍ 20 പദ്ധതികള്‍ ഒരു എം.എല്‍.എയ്ക്ക് ശുപാര്‍ശ ചെയ്യാമെന്നിരിക്കവെ കഴിഞ്ഞ മൂന്ന് ബജറ്റിലും ഇരുപതാമതായി പോലും കടപുഴ പാലം എം.എല്‍.എ ഉള്‍പ്പെടുത്തിയിരുന്നില്ല.എം.എല്‍.എ ഫണ്ടായി 30 കോടി ലഭിച്ചിട്ടും ഒരു രൂപ പോലും മൂന്നിലവ് പഞ്ചായത്തില്‍ നല്‍കിയിരുന്നില്ല. കടപുഴയിലെ കള്ളത്തരത്തില്‍ കാപ്പന്  കടപുഴകിയതായും ലോപ്പസ് മാത്യു പറഞ്ഞു.  28-2-26 ലെ പുതിയപാലം പണിയാനുള്ള ഉത്തരവ് വളരെ കൃത്യവും, ഫണ്ടിന്റെ ഉറവിടം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതുമാണ്.കോടികളുടെ എം.എല്‍.എ ഫണ്ട് ഉണ്ടായിട്ടും കഴിഞ്ഞ 5 വര്‍ഷമായി ആയിരങ്ങള്‍ ചികിത്സ തേടുന്ന പാലാ ജനറല്‍ ആശുപത്രിക്ക് ഒരു ചില്ലിക്കാശ് പോലും കൊടുക്കുവാന്‍ എം.എല്‍.എ അഞ്ചു വര്‍ഷമായി തയ്യാറായിട്ടില്ല.കോട്ടയം മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ ചികിത്സാ വിഭാഗം മേധാവിയുടെ മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സി നേരിട്ട് നിര്‍മ്മിക്കുന്ന ഓങ്കോളജി ബ്ലോക്കിന്റെ പ്ലാനില്‍ കുഴപ്പമുണ്ടെന്നും ക്യാന്‍സര്‍ വ്യാപിക്കുമെന്നും മറ്റേതോ ആശുപത്രിയിലെ നിര്‍മ്മാണ തൊഴിലാളിയോട് ഉപദേശം തേടി എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിരിപ്പിക്കുകയാണെന്നും പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. ജനപ്രതിനിധിയുടെ അലംഭാവത്തിന്റെയും നിഷ്‌ക്രിയത്വത്തിന്റെയും ഫലമാണ് നിരവധി പദ്ധതികള്‍ മുടങ്ങിക്കിടക്കുവാന്‍  ഇടയാക്കിയിരിക്കുന്നത്.പുതിയ പദ്ധതികള്‍ ആരംഭിക്കുകയുമില്ല ഉള്ളത് നടപ്പാക്കുകയുമില്ല എന്ന നയമാണ് എം.എല്‍.എ സ്വീകരിച്ചിരിക്കുന്നത്. എം.എല്‍.എയുടെ കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments