പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ന്യൂറോ ആന്‍ഡ് സ്‌പൈന്‍ സര്‍ജറി ക്യാമ്പ് ഏപ്രില്‍ 30 വരെ നടത്തും. നാഡീവ്യൂഹവും, നട്ടെല്ല് സംബന്ധവുമായ രോഗങ്ങള്‍ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാണ്. നട്ടെല്ല് വേദന, ഡിസ്‌ക് പ്രശ്‌നങ്ങള്‍, തലച്ചോറിലെ വിവിധ രോഗങ്ങള്‍, നാഡി സംബന്ധമായ മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ നേരിടുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. വിദഗ്ധ ന്യൂറോ ആന്‍ഡ് സ്‌പൈന്‍ സര്‍ജന്മാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കും. രജിസ്‌ട്രേഷനും, കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. തുടര്‍ന്നുള്ള ഐ.പി, ലാബ്, റേഡിയോളജി സേവനങ്ങള്‍ക്ക് കണ്‍സഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്കു പ്രത്യേക പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്.
ക്യാമ്പിന്റെ സേവനം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ - 7907742620, 8606966529




0 Comments