ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ കുറയുന്നത് ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് ദുരിതമാകുന്നു. ഇരു ചക്ര വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിന് പ്രധാന റോഡിനെയാണ് ആശ്രയിക്കേണ്ടി വരുന്നത്. സ്റ്റേഷനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിടുന്ന കാലതാമസമാണ് വാഹന പാര്‍ക്കിങ്ങിനും തടസ്സമാകുന്നത്. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതോടെ, നിത്യേന നൂറുകണക്കിന് ആളുകളാണ് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ പ്രധാന റോഡില്‍ പാതയോരത്ത് ഇരുഭാഗങ്ങളിലുമായി പാര്‍ക്ക് ചെയ്യുന്നതോടെ കാല്‍നടയാത്രയ്ക്കും വാഹന യാത്രയ്ക്കും ഇത് തടസ്സമാകുകയും ചെയ്യുന്നു.




0 Comments