Breaking...

9/recent/ticker-posts

Header Ads Widget

6 ലിറ്റര്‍ വിദേശമദ്യവുമായി ഒരാളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു.




ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തില്‍  അനധികൃതമായി വില്‍പ്പന നടത്തുന്നതിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 6 ലിറ്റര്‍ വിദേശമദ്യവുമായി ഒരാളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു.
എരുമേലി ശ്രീനിപുരം  തട്ടാടത്ത്  വിശ്വന്‍ എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. വിദേശമദ്യം സൂക്ഷിച്ചിട്ടുള്ളതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എരുമേലി പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ തടി ഉപയോഗിച്ച് പ്രത്യേകം നിര്‍മ്മിച്ച അറയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. എരുമേലി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശാന്തി കെ. ബാബുവിന്റെ നേതൃത്വത്തില്‍ SI  സജുലാല്‍ കെ.കെ., CPO ബോബി, CPO  ജിഷാദ് എന്നിവരടങ്ങുന്ന  സംഘമാണ് പ്രതിയെ പിടികൂടിയത്.





Post a Comment

0 Comments