Breaking...

9/recent/ticker-posts

Header Ads Widget

ക്ഷയരോഗ ബാധിതനായ 60കാരന് തുണയായി ഏറ്റുമാനൂര്‍ നഗരസഭ.



മാനസിക വെല്ലുവിളി നേരിടുന്ന ക്ഷയരോഗ ബാധിതനായ  60കാരന് തുണയായി ഏറ്റുമാനൂര്‍ നഗരസഭ. അടുത്ത ബന്ധുക്കളാരുമില്ലാത്ത വാലുതുണ്ടത്തില്‍  പൊന്നപ്പന്‍ എന്നയാള്‍ നഗരസഭയിലെ 33-ാം വാര്‍ഡില്‍ വെളിച്ചവും വെള്ളവും ഇല്ലാത്ത വീട്ടില്‍ അവശനായി കിടക്കുന്ന വിവരം അയല്‍വാസികള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടോമി പുളിമാന്‍ തുണ്ടത്തിനെയും വാര്‍ഡ് കൗണ്‍സിലര്‍ സൂസന്‍ തോമസിനെയും അറിയിക്കുകയായിരുന്നു. ക്ഷയരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അവശനായ, പൊന്നപ്പനെ നഗരസഭ കൗണ്‍സിലര്‍മാരായ സൂസി തോമസിന്റെയും ,അനീഷ് മോന്റെയും നേതൃത്വത്തില്‍ എത്തിയ ആരോഗ്യ വിഭാഗം ജീവനക്കാര്‍ ആംബുലന്‍സില്‍ കയറ്റി കോട്ടയം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആഴ്ചകള്‍ക്കു മുന്‍പ് വാര്‍ഡ് കൗണ്‍സിലര്‍ സൂസി തോമസിന്റെ നേതൃത്വത്തില്‍ പൊന്നപ്പനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇയാള്‍ ആശുപത്രിയില്‍ നിന്നും  തിരികെ വീട്ടിലെത്തുകയായിരുന്നു. അയല്‍വാസികള്‍ പലപ്പോഴും ഭക്ഷണവും വെള്ളവും നല്‍കിയിരുന്നുവെങ്കിലും തൊണ്ടയില്‍  ഇന്‍ഫെക്ഷന്‍ മൂലം ഭക്ഷണം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ കഴിഞ്ഞിരുന്നില്ല.




Post a Comment

0 Comments