Breaking...

9/recent/ticker-posts

Header Ads Widget

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരില്‍ ഒരാളായി കോട്ടയം ജില്ലാ പോലീസ് മേധാവി K. M. സാബു മാത്യു ഐ.പി.എസ്


                       

            

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരില്‍ ഒരാളായി കോട്ടയം ജില്ലാ പോലീസ് മേധാവി K. M. സാബു മാത്യു ഐ.പി.എസ് നെ തെരഞ്ഞെടുത്തു.ഫെയിം ഇന്ത്യ-ഏഷ്യ പോസ്റ്റ് ആണ് രാജ്യത്തെ ഏറ്റവും മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ കണ്ടെത്തുന്നതിനായുള്ള ബൃഹത് പദ്ധതി സംഘടിപ്പിച്ചത്. പോലീസ് മേധാവികളുടെ നേതൃത്വ പാടവം, ഫലപ്രദമായ ക്രമസമാധാന മാനേജ്‌മെന്റ്, കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍, പൗരകേന്ദ്രീകൃതമായ പോലീസിംഗ് എന്നിവയും അധികാരപരിധികളില്‍ പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചണ് മികച്ച പോലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. 









ജില്ലകളുടെയും പ്രധാന പോലീസ് യൂണിറ്റുകളുടെയും ഉത്തരവാദിത്തമുള്ള പോലീസ് മേധാവികള്‍, എസ്.പിമാര്‍, എ.എസ്.പിമാര്‍, ഡി.സി.പിമാര്‍, പോലീസ് കമ്മീഷണര്‍മാര്‍ തുടങ്ങിയ പദവികള്‍ അലങ്കരിക്കുന്നവര്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിലും, കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിലും, സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിലും, സൈബര്‍, സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതിലും, ഗതാഗതം നിയന്ത്രിക്കുന്നതിലും നല്‍കുന്ന  ഫലപ്രദമായ  നേതൃത്വമാണ് പരിഗണിച്ചത്.സര്‍വേയിലൂടെയുടെ ലഭ്യമായ ഔദ്യോഗിക ഡാറ്റ, ഭരണ സ്രോതസ്സുകള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍, വിദഗ്ദ്ധാഭിപ്രായം, പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍, മേഖലയില്‍ നിന്നുള്ള ഫീഡ്ബാക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫെയിം ഇന്ത്യയും ഏഷ്യ പോസ്റ്റും 100 പ്രമുഖ പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്.






Post a Comment

0 Comments