Breaking...

9/recent/ticker-posts

Header Ads Widget

നിയുക്ത സഹായമെത്രാന്‍ ഫാ. തോമസ് ആനിമൂട്ടിലിനെ മന്ത്രി അഡ്വ.മോന്‍സ് ജോസഫ് സന്ദര്‍ശിച്ചു



കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാനായ  തോമസ് ആനിമൂട്ടിലിനെ ജലവിഭവ - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ.മോന്‍സ് ജോസഫ് കോട്ടയത്ത് ബിഷപ്പ് ഹൗസില്‍ എത്തി സന്ദര്‍ശിക്കുകയും അനുമോദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് , സഹായമെത്രാന്‍ മാര്‍  ജോസഫ് പണ്ടാരശേരി, സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം , ദീപിക മാനേജിംഗ് ഡയറക്ടറും വികാരി ജനറലുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. എബ്രഹാം പറമ്പേട്ട് , ഫാ.തോമസ് ആതോപ്പളളി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കോട്ടയം അതിരൂപത സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തില്‍ നടത്തിയ സമൂഹ ബലിയിലും തുടര്‍ന്ന് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിലും  മന്ത്രി പങ്കെടുത്തു. കേരളസഭാ ചരിത്രത്തില്‍ കോട്ടയം അതിരൂപതയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമായി നയിക്കുന്നതിനും ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ക്‌നാനായ സമുദായത്തിന്റെ ഭാവി വളര്‍ച്ചയ്ക്കും ക്‌നാനായ മക്കളുടെ ആത്മീയ ശുശ്രൂഷക്കും വിലപ്പെട്ട സംഭാവന നല്‍കുവാന്‍ നിയുക്ത പിതാവ് ഫാ.തോമസ് ആനിമൂട്ടിലിന് കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു.





Post a Comment

0 Comments