Breaking...

9/recent/ticker-posts

Header Ads Widget

'സര്‍ഗതരംഗം' രൂപത കലോത്സവം നടന്നു.



എസ്എംവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ രൂപത കലോത്സവം 'സര്‍ഗതരംഗം' പ്രവിത്താനം ഫൊറോന പള്ളിയില്‍ നടന്നു. കലോത്സവത്തില്‍ രൂപതയിലെ 20 ഫൊറോനകളില്‍ നിന്നായി 800ലധികം യുവജനങ്ങള്‍ പങ്കെടുത്തു. രൂപതാ പ്രസിഡന്റ് മിജോ ജോയി കുന്നത്താനിയേല്‍ പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവത്തിന് തുടക്കമായത്. മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. റവ. ഫാ. മാണി കൊഴുപ്പന്‍കുറ്റി ആമുഖപ്രഭാഷണവും പ്രവിത്താനം ഫൊറോന വികാരി ഫാദര്‍. ജോര്‍ജ് വേളൂപറമ്പില്‍  മുഖ്യപ്രഭാഷണവും  ഫാ. ആന്റു കൊല്ലിയില്‍ അനുഗ്രഹപ്രഭാഷണവും നടത്തി. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ചീഫ് വിപ്പ്  അപ്പു ജോണ്‍ ജോസഫ് നിര്‍വഹിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ രാമപുരം ഫൊറോന ഒന്നാം സ്ഥാനവും, കുറവിലങ്ങാട് ഫൊറോന രണ്ടാം സ്ഥാനവും, കൊഴുവനാല്‍ ഫൊറോന മൂന്നാം സ്ഥാനവും നേടി. ബെസ്റ്റ് യൂണിറ്റ് വിഭാഗത്തില്‍ കുറവിലങ്ങാട് യൂണിറ്റ് ഒന്നാം സ്ഥാനവും രാമപുരം യൂണിറ്റ് രണ്ടാം സ്ഥാനവും മുട്ടുചിറ യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.




Post a Comment

0 Comments