Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.



ഇടുക്കിയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെടുംകണ്ടം തൂക്കുപാലം ബീവറേജ് ഔട്ട്ലെറ്റിന് സമീപം പട്രോളിങ്ങിനെത്തിയ പോലിസ് ഉദ്യോഗസ്ഥരെയാണ്  തൂക്കുപാലം കുരുവിക്കാട്ട് ആനന്ദ്, ആനവിലാസം ചപ്പാത്ത്  ആലത്തറക്കല്‍ അഭിഷേക് എന്നിവര്‍ അക്രമിച്ചത് . പതികളെ പോലീസ് അറസ്റ്റ് ചെയ്തു. തൂക്കുപാലം മേഖലയില്‍ നെടുംകണ്ടം പോലിസ് പട്രോളിങ് നടത്തുന്നതിനിടെ ഒരാളെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസ് സംഘം ബീവറേജ് ഔട്ട്ലെറ്റിന് സമീപം എത്തി.
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികളായ ആനന്ദും അഭിഷേകും മറ്റൊരാളും ചേര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ അരുണ്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു.പോലിസ് ഇടപെട്ട് ഇവരെ  വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ നെടുംകണ്ടം എസ്.ഐ. ലിജോ പി. മാണിക്കെതിരെ ആക്രമണം നടത്തുകയായിരുന്നു. എസ്.ഐയെ മര്‍ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തതായും പോലിസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.




Post a Comment

0 Comments