Breaking...

9/recent/ticker-posts

Header Ads Widget

ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ ശാസ്ത്രമേളയിൽ അരവിന്ദ വിദ്യാമന്ദിരം ജേതാക്കൾ



ഐങ്കൊമ്പ്: ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ ശാസ്ത്രമേള ‘പ്രഖ്യാൻ 2026’-ൽ അരവിന്ദ വിദ്യാമന്ദിരം പള്ളിക്കത്തോട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിരം രണ്ടാം സ്ഥാനവും പുലിയന്നൂർ ഗായത്രി വിദ്യാമന്ദിർ മൂന്നാം സ്ഥാനവും നേടി. 19 വിദ്യാലയങ്ങളിൽ നിന്നായി 700-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.

സെപ്റ്റംബർ 5-ന് അംബിക വിദ്യാഭവനിൽ നടന്ന ശാസ്ത്രമേളയ്ക്ക് ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷ എം.എസ്. ലളിതാംബിക ടീച്ചർ. ജില്ല ട്രഷറർ പി.എസ്. ഹരിദാസ് എന്നീവർ നേതൃത്വം നൽകി.



അംബിക എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. വി.എസ്. രാധാകൃഷ്ണൻ ദീപപ്രജ്വലനം നിർവഹിച്ചു. സയൻസ് ഫെസ്റ്റ് ചെയർമാൻ കേണൽ കെ.എൻ.വി. ആചാരി അധ്യക്ഷത വഹിച്ചു. IIIT കോട്ടയം അസോസിയേറ്റ് ഡീൻ ഡോ. രാഗേഷ് ജി.കെ. ഉദ്ഘാടനം ചെയ്തു. ജില്ലാ  പ്രസിഡന്റ് ശ്രീ. പി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി.

സമാപന സമ്മേളനത്തിൽ ട്രസ്റ്റ് ട്രഷറർ ശ്രീ. സോമരാജവർമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. ഡി. ചന്ദ്രൻ, പ്രിൻസിപ്പൽ ശ്രീ. സി.എസ്. പ്രദീഷ് എന്നിവർ സന്നിഹിതരായിരുന്നു. റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ. ശരത് ചന്ദ്രൻ നായർ സമ്മാനദാനം നിർവഹിച്ചു.


Post a Comment

0 Comments