Breaking...

9/recent/ticker-posts

Header Ads Widget

അമനകര അമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശോഭയാത്ര നടന്നു.



അമനകര അമ്പാടി ബാലഗോകുലത്തിന്റെയും അമനകര ശ്രീ ഭരത സ്വാമി ക്ഷേത്രം, താമരക്കാട് ശ്രീ പോര്‍ക്കലി ക്ഷേത്രം, ഉറുമ്പിക്കാവ് ദേവി ക്ഷേത്രം, ഇരട്ടച്ചിറ ശ്രീധര്‍മ്മശാസ്താ  ക്ഷേത്രം എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശോഭയാത്ര നടന്നു.  മാളികപ്പുറം ഫെയിം കുമാരി ദേവനന്ദ ശോഭയാത്ര ഉദ്ഘാടനം ചെയ്തു. 



പൂത്താലമേന്തിയ നൂറുകണക്കിന് ഭക്തജനങ്ങള്‍ ശോഭയാത്രയില്‍ അണിനിരന്നു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിചേര്‍ന്ന ശോഭയാത്ര വര്‍ണ്ണക്കഴ്ചയൊരുക്കി. കൈകൊട്ടിക്കളി, ഗോപികാനൃത്തം,  ഉറിയടി എന്നിവയും അരങ്ങേറി. ചെണ്ടമേളം, കൊട്ടക്കാവടി, രഥങ്ങള്‍ എന്നിവയും ശോഭായാത്രക്ക് മിഴിവേകി.രാജേന്ദ്രന്‍ പെട്ടകത്താനത്ത്,ഹരി പുനം ,നിര്‍മ്മലന്‍ പെട്ടകത്താനത്ത്, ആദിത്യന്‍ താമരക്കാട്, സോമനാഥന്‍ നായര്‍ അക്ഷയ , അജിത് കുമാര്‍ കുന്നുംപുറത്ത് ,പ്രദീഷ് തേവര്‍ കുന്നേല്‍ സുരേന്ദ്രന്‍ ചിത്തിര രാജീവ് പുലവക്കാട്ട്, സത്യന്‍ പുതിയിടം, ഹരികൃഷ്ണന്‍ നടരാജന്‍ എന്നിവര്‍  നേതൃത്വം നല്‍കി.



Post a Comment

0 Comments