Breaking...

9/recent/ticker-posts

Header Ads Widget

മുത്തിയമ്മ തീര്‍ത്ഥാടനവും ജപമാല റാലിയും



കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തിലേക്ക് മുത്തിയമ്മ തീര്‍ത്ഥാടനവും ജപമാല റാലിയും നടത്തി. എസ്.എം.വൈ.എം. 
 ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തീര്‍ത്ഥാടനത്തില്‍ നൂറോളം യുവജനങ്ങള്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് 2.30ന് പനംകുഴയ്ക്കല്‍ വല്യച്ചന്റെ സ്മാരകത്തിന് മുന്നില്‍ നിന്നാണ് ജപമാല റാലി ആരംഭിച്ചത്. യുവജനങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വം റാലിയില്‍ അണിനിരന്നു. 



തുടര്‍ന്ന് തീര്‍ത്ഥാടന പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും യുവജനങ്ങള്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അലക്‌സ് മഞ്ഞുമ്മേല്‍, ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് ജോമോന്‍ ഫിലിപ്പ്, ഡയറക്ടര്‍ ഫാ. ജിക്കു നരിപ്പാറയില്‍, പാലാ രൂപത പ്രസിഡന്റ് മിജോ ജോയി, ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, കുറവിലങ്ങാട് പള്ളി ആര്‍ച്ച് പ്രീസ്റ്റ് ഫാ. തോമസ് മേനാച്ചേരി, ഫാ. ജോസഫ് ചൂരയ്ക്കല്‍, രൂപത ജനറല്‍ സെക്രട്ടറി സോനാ എ. മാത്യു, വൈസ് പ്രസിഡന്റ് റേച്ചല്‍ മേരി ചാള്‍സ്, ഫൊറോന പ്രസിഡന്റ് ജോര്‍ജ് കുര്യന്‍, യൂണിറ്റ് പ്രസിഡന്റ് അലന്‍ ജോബ് കോച്ചേരി, ഫൊറോന ജനറല്‍ സെക്രട്ടറി അമല കോച്ചേരി, വൈസ് പ്രസിഡന്റ് സോനാ എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments