Breaking...

9/recent/ticker-posts

Header Ads Widget

മാണി സി. കാപ്പന്‍ എം.എല്‍.എയെ തേജോവധം ചെയ്യാനും രാഷ്ട്രീയമായി ആക്രമിക്കാനും അനുവദിക്കില്ലെന്ന് യു.ഡി.എഫ്.



മാണി സി. കാപ്പന്‍ എം.എല്‍.എയെ വ്യക്തിപരമായി തേജോവധം ചെയ്യാനും രാഷ്ട്രീയമായി ആക്രമിക്കാനും  അനുവദിക്കില്ലെന്ന് യു.ഡി.എഫ്. നിയോജകമണ്ഡലം നേതൃയോഗം വ്യക്തമാക്കി. അദ്ദേഹത്തിന്റെ മനോവീര്യം തകര്‍ക്കാനുള്ള ഹീനശ്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തുതോല്‍പ്പിക്കുമെന്നും യോഗം ഐകകണ്‌ഠേന തീരുമാനിച്ചു.മാണി സി. കാപ്പന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന കാലഘട്ടവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ കീഴ്ക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയ കേസില്‍ മഹാരാഷ്ട്രയിലെ ഒരു മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചതിന്റെ പേരില്‍ എം.എല്‍.എയുടെ രാജി ആവശ്യപ്പെടുന്നത് ബാലിശമായ നടപടിയാണെന്നും യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു.



ഐക്യജനാധിപത്യ മുന്നണിയുടെ നേതാവായ മാണി സി. കാപ്പനെ നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. നാടിന്റെ വികസനത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തെ തളര്‍ത്താനുള്ള ശ്രമങ്ങളെ ജനപിന്തുണയോടെ ചെറുത്തുതോല്‍പ്പിക്കുമെന്നും യോഗം വ്യക്തമാക്കി.യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ പ്രൊഫ. സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ അഡ്വ. ജോയി എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. കണ്‍വീനര്‍ ജോര്‍ജ് പുളിങ്കാട്, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌കറിയ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് അനസ് കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. സന്തോഷ് കാവുകാട്ട്, സി.ടി. രാജന്‍, ആര്‍. സജീവ്, തങ്കച്ചന്‍ മുളങ്കുന്നം, ചൈത്രം ശ്രീകുമാര്‍, സി.ജി. വിജയകുമാര്‍, തോമസുകുട്ടി നെച്ചിക്കാട്ട്, ഡോ. സി.കെ. ജെയിംസ്, ടി.വി. ജോര്‍ജ്, എം.പി. കൃഷ്ണന്‍ നായര്‍, ജോഷി വട്ടക്കുന്നേല്‍, സെബാസ്റ്റ്യന്‍ പനക്കല്‍, ചാര്‍ളി ഐസക്, ജോസ് വേരനാനി, പി.എന്‍.ആര്‍. രാഹുല്‍, അലന്‍ കക്കാട്ടില്‍, ബിജു വരിക്കാനി, ജോബി കുറ്റിക്കാട്ട്, ജിമ്മി ജോസഫ്, ഉണ്ണി മുട്ടത്ത്, ജയിംസ് ചാക്കോ, ഷൈന്‍ പാറയില്‍, ജോര്‍ജ് വലിയപറമ്പില്‍, ബിബിന്‍ രാജ്, ഷോജി ഗോപി, പി.ജി. പ്രദീപ്, ബാബു മുകാല, പി.വി. ചെറിയാന്‍, പയസ് തോമസ്, താഹ അടുക്കം, സിജി ടോണി, സോണിയ ചിറ്റേട്ട്, സാബു ജോസഫ്, വി.ഐ. അബ്ദുള്‍ കരീം, അര്‍ജുന്‍ സാബു, റോയി നാടുകാണി തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments