സിപിഎം നേതൃത്വം തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പറയുമ്പോള്‍ , നേതൃത്വത്തിനല്ല മറിച്ച് തോല്‍പ്പിച്ചവര്‍ക്കാണ് തെറ്റു പറ്റിയതെന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി KC വേണുഗോപാല്‍ എം.പി പറഞ്ഞു. ഏറ്റുമാനൂര്‍. എംഎല്‍എ നാട്ടകം സുരേഷിന്റെ മണ്ഡലം ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാല്‍.
ഞെട്ടിക്കുന്ന തോല്‍വിയാണ് എല്‍.ഡി.എഫി.ന് ഏറ്റുവാങ്ങേണ്ടിവന്നതെന്നും, തിരഞ്ഞെടുപ്പ് പരാജയ വിശകലനം ഇത്തവണ മുകളില്‍ നിന്നും താഴേക്കാണ് വന്നതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും, തോല്‍വി പാര്‍ട്ടിയെ ഞെട്ടിച്ചു.എം.സി റോഡില്‍ വിമല ഹോസ്പിറ്റലിന് സമീപമാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടോമി പുളിമാന്‍തുണ്ടം അധ്യക്ഷത വഹിച്ചു.ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.സി ജോസഫ് , ജോസഫ് വാഴക്കന്‍ , ടോമി കല്ലാനി , എം.എല്‍.എ.മാരായ എം.ജെ. സെബാസ്റ്റ്യന്‍ , ബിനിമോന്‍ ,യുഡിഎഫ് ഭാരവാഹികളായ ബിനു ചെങ്ങളം , ജോഷി ഫിലിപ്പ്, എം മുരളി, സുനു ജോര്‍ജ്, അഡ്വക്കറ്റ് ജയ്‌സണ്‍, കെ.ജി ഹരിദാസ് , ജോറോയി പൊന്നാറ്റില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments