Breaking...

9/recent/ticker-posts

Header Ads Widget

സുസ്ഥിര ആരോ​ഗ്യപരിചരണ രം​ഗത്തെ അന്താരാഷ്ട്രാ അം​ഗീകാരമായ ഗ്രീൻ ഒ.ടി. സർട്ടിഫിക്കേഷനിൽ പ്ലാറ്റിനം ഗ്രേഡ് നേട്ടവുമായി മാർ സ്ലീവാ മെഡിസിറ്റി.



പാലാ  മാർ സ്ലീവാ മെഡിസിറ്റി ​പാലായ്ക്ക്  ഗ്രീൻ ഒ.ടി. സർട്ടിഫിക്കേഷനിൽ ഏറ്റവും ഉയർന്ന ഗ്രേഡായ പ്ലാറ്റിനം ഗ്രേഡിന്റെ നേട്ടം. സുസ്ഥിര ആരോഗ്യപരിചരണ രംഗത്ത് ആശുപത്രി കൈവരിച്ച പ്രവർത്തന മികവിനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഈ നേട്ടം. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സർട്ടിഫിക്കേഷൻ സ്ഥാപനമായ ബ്യൂറോ വെരിറ്റാസിന്റെ വിലയിരുത്തലിനെ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റി പാലായ്ക്ക്  പ്ലാറ്റിനം ഗ്രേഡ് ലഭിച്ചത്.


രോഗികളുടെ സുരക്ഷ, ചികിത്സയുടെ ഗുണനിലവാരം, പ്രവർത്തന മികവ് എന്നിവയിൽ വിട്ടുവീഴ്ചയില്ലാതെ ശസ്ത്രക്രിയ തിയറ്ററുകളുടെ പ്രവർത്തനങ്ങളിൽ സുസ്ഥിരത ഉറപ്പാക്കാനുള്ള ആശുപത്രിയുടെ സമഗ്ര സമീപനത്തിനുള്ള അംഗീകാരം കൂടിയാണ് പ്ലാറ്റിനം ​ഗ്രേഡ് നേട്ടം. ആശുപത്രിയിൽ നടന്ന ചടങ്ങിൽ  കേരള, തമിഴ്നാട് സംസ്ഥാനങ്ങളുടെ സർട്ടിഫിക്കേഷൻ മാനേജർ ചാർലി ചേന്നംപള്ളിയിൽ നിന്നു ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മന്ത്രി മോൻസ് ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അസോസിയേറ്റ് ഡയറക്ടർമാരായ റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഡോ.മാത്യു ചേന്നാട്ട്, റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെ‍‍ഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ, അനസ്തേഷ്യോളജി ആൻഡി പെരിഓപ്പറേറ്റീവ് വിഭാ​ഗം മേധാവി ഡോ.മഞ്ജിത്ത് ജോർജ്, ക്വാളിറ്റി വിഭാ​ഗം സീനിയർ മാനേജർ സിറിയക് ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ആശുപത്രി ശസ്ത്രക്രിയ തീയറ്ററുകളിൽ  ഊർജം, ജലം, മെഡിക്കൽ ഉപകരണങ്ങൾ ഉപഭോഗവസ്തുക്കൾ, അണുനശീകരണം, വെന്റിലേഷൻ, മാലിന്യസംസ്കരണം തുടങ്ങിയ മേഖലകളിൽ വലിയ തോതിലുള്ള വിഭവ ഉപയോഗം ആവശ്യമാണ്. ഗ്രീൻ ഒ.ടി. പദ്ധതിയിലൂടെ പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനും  സുസ്ഥിരമായ പ്രവർത്തന രീതികൾ ശക്തിപ്പെടുത്തുന്നതിനും മാർ സ്ലീവാ മെഡിസിറ്റി പാലാ ശ്രദ്ധ കേന്ദ്രീകരിച്ചു. രോഗികളുടെ സുരക്ഷയും ചികിത്സാ നിലവാരവും ഉറപ്പാക്കുന്നതിലും പ്രത്യേക ശ്രദ്ധ നൽകി.


ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെയും ടീമുകളുടെയും കൂട്ടായ പ്രവർത്തനമാണ് ഗ്രീൻ ഒ.ടി. പദ്ധതിയുടെ പ്ലാറ്റിനം ​​ഗ്രേഡ് നേട്ടത്തിനു അർഹമാക്കിയതെന്നു മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ പറഞ്ഞു. ക്ലിനിക്കൽ വിഭാഗങ്ങൾ, നഴ്സിംഗ്, എൻജിനീയറിംഗ് ആൻഡ് ടെക്നിക്കൽ സർവീസസ്, ഇൻഫെക്ഷൻ പ്രിവൻഷൻ, ക്വാളിറ്റി, സപ്പോർട്ട് സർവീസസ് തുടങ്ങിയ വിഭാഗങ്ങൾ ​ഗ്രീൻ ഒ.ടി പദ്ധതിയിൽ സജീവമായി പങ്കാളികളായി. സുസ്ഥിര ആരോഗ്യപരിചരണത്തോടുള്ള ആശുപത്രിയുടെ സംഘടനാതല പ്രതിബദ്ധ കൂടി ഇത് വ്യക്തമാക്കുന്നു. ഗ്രീൻ ഒ.ടി. പദ്ധതി പരിസ്ഥിതി സംരക്ഷണത്തിൽ മാത്രമല്ല രോഗികളുടെ സുരക്ഷ, ക്ലിനിക്കൽ മികവ്, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, പരിസ്ഥിതി സുസ്ഥിരത എന്നിവയെ ഒരുമിച്ച് പരിഗണിക്കുന്ന ഉത്തരവാദിത്തപൂർണമായ ആരോഗ്യപരിചരണത്തിന്റെ വിശാലമായ കാഴ്ചപ്പാട് എന്നിവ കൂടിയാണ്. കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനും വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും പരിസ്ഥിതിയോട് കൂടുതൽ ഉത്തരവാദിത്തമുള്ള ആരോഗ്യപരിചരണ സംവിധാനം കെട്ടിപ്പടുക്കുന്നതിനുമുള്ള മാർ സ്ലീവാ മെഡിസിറ്റിയുടെ തുടർച്ചയായ പ്രവർത്തനങ്ങളിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലുകൂടിയാണ് ഈ നേട്ടം.







Post a Comment

0 Comments