45 ദിവസത്തിനിടയില്‍ 2.28 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വൈക്കം CI P.A ഷമീര്‍ഖാന്‍ അറസ്റ്റില്‍. വൈക്കം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷമീര്‍ ഖാന്‍, സ്റ്റേഷന്‍ പരിധിയിലുള്ള ടിപ്പര്‍, ടോറസ്, ലോറിക്കാരില്‍ നിന്നും, മണ്ണ് മാഫിയകളില്‍ നിന്നും, സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികളില്‍ നിന്നും വ്യാപകമായി നേരിട്ടും UPI Transaction മുഖേനയും കൈക്കൂലി വാങ്ങി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് CI ഓഫീസില്‍ പരിശോധന നടത്തി. പരിശോധനയില്‍ അസം സ്വദേശിയായ ജോഗറ്റ് ഗോഗോയ് എന്നയാളുടെ അക്കൗണ്ട് ഉപയോഗിച്ച് ഏകദേശം 2,28,000/- രൂപ കൈക്കൂലി വാങ്ങിയെടുത്തായി കണ്ടെത്തി. മറ്റൊരാളുടെ പേരിലുള്ള മൊബൈല്‍ നമ്പര്‍ ആസാം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിനൊപ്പം നല്‍കി കൈക്കലാക്കിയ ATM കാര്‍ഡ് ഉപയോഗിച്ചാണ് പണം എടുത്തിരുന്നത്. ഉദ്യോഗസ്ഥന്റെ കൈവശത്തു നിന്നും മൊബൈല്‍ ഫോണും, ATM കാര്‍ഡും കണ്ടെത്തി. ഇടപാടുകാരില്‍ നിന്നും 3000 മുതല്‍ 30000 വരെ ഇയാള്‍ കൈക്കൂലി വാങ്ങിയതായാണ് കണ്ടെത്തല്‍. വിജിലന്‍സ് പോലീസ് സൂപ്രണ്ട് ബിനു ആര്‍ ന്റെ നേതൃത്തത്തില്‍ DySP പ്രദീപ് കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ സജു എസ് ദാസ്, രമേശ് കുമാര്‍, അനില്‍, മനു വി നായര്‍, എസ് ഐ മാരായ അനില്‍, രാജീവ്, എ. എസ് ഐ മാരായ അരുണ്‍ചന്ദ്, ഷൈജു കുരുവിള, അനൂപ് കെ എ, രജീഷ്, പ്രദീപ്, ജോഷി ഇഗ്നേഷ്യസ്, ഗിരീഷ് കുമാര്‍, സുരേഷ്, രാജേഷ്, ജാന്‍സി എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.




0 അഭിപ്രായങ്ങള്‍