Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ടയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍.



ഈരാറ്റുപേട്ടയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ചെറു പൊതികളിലാക്കി നിറയ്ക്കുന്നതിനിടയാണ് ഇവര്‍ പിടിയിലായത്. ഈരാറ്റുപേട്ട നടക്കല്‍ കുന്നക്കാട്ട് റിയാസ്, നടക്കല്‍ അണ്ണായിപ്പറമ്പില്‍ സിദാം സക്കീര്‍ എന്നിവരാണ് പിടിയിലായത്. ഈരാറ്റുപേട്ട നഗരസഭാ ഓഫീസിന് സമീപത്തെ റോഡില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.  ഡാന്‍സാഫ് സംഘവും ഈരാറ്റുപേട്ട പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പരിശോധനയ്ക്കായി എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ സഞ്ചരിച്ച വാഹനം ഇടിച്ച് മറ്റു വാഹനങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായി.




.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍