ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ ഈലക്കയത്തിന് സമീപം മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. കളത്തൂക്കടവ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ പ്രസാദിനെ പരിക്കുകളോടെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും ടൈലുമായി വന്ന ലോറി ആണ് അപകടത്തിനിടയാക്കിയത്. ഇറക്കം ഇറങ്ങിവന്ന ലോറി റോഡ് സൈഡിലെ സംരക്ഷണ വേലിയില്‍ ഇടിച്ച ശേഷം എതിര്‍വശത്തുകൂടി വരികയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.ലോറി റോഡ് സൈഡില്‍ മറിയുകയും ചെയ്തു. ലോറിയില്‍ ഉണ്ടായിരുന്ന ടൈലുകള്‍ റോഡിലേക്ക് നിരന്നു വീണു. ഓട്ടോറിക്ഷയ്ക്കും സാരമായ തകരാറുകള്‍ സംഭവിച്ചു.
.





0 അഭിപ്രായങ്ങള്‍