ഭരണങ്ങാനത്ത് വാടകക്കെട്ടിടത്തില്‍ വേണ്ടത്ര അനുമതികളില്ലാതെ വയോധികരെ താമസിപ്പിച്ചിരുന്ന കേന്ദ്രത്തില്‍ പോലീസ് പരിശോധന നടത്തി. വൃദ്ധമന്ദിരം എന്ന പേരില്‍ ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരിലാണ് സ്ഥാപനം നടത്തിയിരുന്നത്. ആറോളം വയോധികരെ ഇവിടെ താമസിപ്പിച്ചിരുന്നു. നിഷ എന്ന സ്ത്രീയും ഷിജോ എന്നയാളും ചേര്‍ന്നാണ് സ്ഥാപനം നടത്തിയിരുന്നത്. മാസങ്ങളായി വാടക ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കെട്ടിടഉടമ പോലീസില്‍ പരാതി നല്കിയിരുന്നു. എന്നാല്‍ വാടകയ്‌ക്കെടുത്തവര്‍ സഹകരിക്കാതെ വന്നതോടെ പോലീസ് സഹായം തേടുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് വയോജനങ്ങളെ താമസിപ്പിച്ചിരുന്നത് എന്ന് കണ്ടെത്തി. പഞ്ചായത്ത് മെമ്പര്‍, ആശാ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇവിടെ താമസിപ്പിച്ചിരുന്ന 6 പേരെയും പാലാ മരിയസദനത്തിലേയ്ക്ക് മാറ്റി. അനുമതിയില്ലാതെ വൃദ്ധസദനം നടത്തിയ സംഭവത്തില്‍ സാമൂഹികനീതി വകുപ്പ് കൂടുതല്‍ അന്വേഷണം നടത്തിയേക്കും. പഞ്ചായത്ത് അനുമതിയും നേടിയിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്.





0 അഭിപ്രായങ്ങള്‍