Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്‍ക്കരണ നടത്തം സംഘടിപ്പിച്ചു.



കാഴ്ചപരിമിതരായ വ്യക്തികള്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് അവരോടുള്ള ഐക്യദാര്‍ഢ്യം. പ്രകടിപ്പിക്കാനും ലക്ഷ്യമിട്ട് 'ബിയോണ്ട് സൈറ്റ് - ബ്ലൈന്‍ഡ് ഫോള്‍ഡഡ് വാക്ക്'  ബോധവല്‍ക്കരണ നടത്തം സംഘടിപ്പിച്ചു. . 'വണ്‍ വാക്ക്, തൗസന്‍ഡ് റിയലൈസേഷന്‍സ്' എന്ന സന്ദേശവുമായി കോട്ടയം ഗാന്ധി സ്‌ക്വയറില്‍നിന്ന് സിഎംഎസ് കോളേജിലേക്കാണ്  നടത്തം സംഘടിപ്പിച്ചത്. ഇസ്രാ കണ്ണാശുപത്രി, ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം സെന്‍ട്രല്‍, കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ്, കോട്ടയം മുനിസിപ്പാലിറ്റി, സിഎംഎസ് കോളേജ് കോട്ടയം, മെറിന്‍സ് അക്കാദമി ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.  നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി  U ശ്രീജിത്ത്  പരിപാടി ഉദ്ഘാടനം ചെയ്തു നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.പി. സന്തോഷ് കുമാര്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു.  ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം സെന്‍ട്രല്‍ പ്രസിഡന്റ് സജന്‍ പി. ഗോപാലന്‍, ലയണ്‍സ് ജില്ലാ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, സിഎംഎസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. അഞ്ജു സൂസന്‍ ജോര്‍ജ്, കോട്ടയം സിറ്റിസണ്‍സ് ഫോറം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കാരോട്ട്, കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് കോട്ടയം പ്രസിഡന്റ് തോമസ് മൈക്കിള്‍, ഇസ്രാ കണ്ണാശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഷൈന്‍ ആര്‍.എസ്. ലയണ്‍സ് ഡിസ്ട്രിക്ട് കോഡിനേറ്റര്‍  കൊച്ചുമോന്‍ എന്നിവര്‍  സംസാരിച്ചു.


.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍