Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ആര്‍ടിസി ബസ് പിക്കപ്പ് വാനിലിടിച്ച് അപകടം



ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ ആപ്പാഞ്ചിറയില്‍ വാഹനാപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വൈക്കത്ത് നിന്ന് പാലായിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന പിക്കപ്പ് വാനിലിടിച്ചാണ് അപകടം. ആപ്പാഞ്ചിറ പെട്രോള്‍ പമ്പിന് സമീപം രാവിലെ 7 മണിയോടെയായിരുന്നു  അപകടം.  കെഎസ്ആര്‍ടിസി ബസിന്റെ സ്റ്റിയറിംഗ് ഗാഡ്  ഒടിഞ്ഞു പോയതോ,ബ്രേക്ക് നഷ്ടപ്പെട്ടതോ ആകാം അപകടകാരണം എന്ന് സംശയിക്കുന്നതായി ഡ്രൈവര്‍ പറഞ്ഞു. രാവിലെ മത്സ്യ വില്പനയ്ക്ക് പോകുന്ന സ്ത്രീകളും തൊഴിലാളികളും അടക്കം നിരവധി പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട സ്ത്രീകള്‍ അടക്കമുള്ളവരെ അതുവഴി വന്ന കാര്‍  തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ കയറ്റി വിട്ടെങ്കിലും 500 മീറ്ററോളം മുന്നോട്ടുപോയ കാറില്‍ നിന്നും ഡ്രൈവര്‍ പരിക്കേറ്റവരെ  വഴിയില്‍ ഇറക്കി വിട്ടു എന്ന് ആക്ഷേപവും ഉണ്ട്. കോട്ടയത്തുനിന്നും എറണാകുളത്തേക്ക് ഫുഡ് ഡെലിവറി ചെയ്യുന്ന പിക്കപ്പ് വാനിലാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്..... കടുത്തുരുത്തിയില്‍ നിന്ന് പോലീസും ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ്  പിക്കപ്പ് വാനിലിടിച്ച ശേഷം സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. ബസ് എതിര്‍ ദിശയിലേക്ക് പോയിരുന്നുവെങ്കില്‍ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി വന്‍ അപകടം ഉണ്ടാകുമായിരുന്നു. അപകടത്തെ തുടര്‍ന്ന് കോട്ടയം എറണാകുളം പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു..


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍