കാഞ്ഞിരപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ ചിറ്റടി സ്വദേശി മരിച്ചു. ചിറ്റടി വടക്കേമുറിയില്‍ ജോസ് മാത്യു (56) ആണ് മരിച്ചത്. നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ചാണ് അപകടം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ കാഞ്ഞിരപ്പള്ളി പഴയ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് പാറത്തോട്ടിലേക്ക് മടങ്ങുകയായിരുന്ന മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ജോസിനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോസ് മാത്യുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ലോറി ഓടിച്ചിരുന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.





0 അഭിപ്രായങ്ങള്‍