പാലാ-തൊടുപുഴ ഹൈവേയില്‍ കൊല്ലപ്പള്ളി ഭാഗത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കൊല്ലപ്പള്ളി പെട്രോള്‍ പമ്പിന് സമീപം കഴിഞ്ഞദിവസം ക്രെയിന്‍ ഇടിച്ച് സ്ത്രീ മരിച്ച അതേ സ്ഥലത്ത് തന്നെയാണ് ശനിയാഴ്ച രാവിലെ ലോറിയില്‍ കാര്‍ ഇടിച്ച് കയറി അപകടമുണ്ടായത്. വാഹനങ്ങളുടെ അമിതവേഗം, ഡ്രൈവര്‍മാരുടെ അശ്രദ്ധ, ഉറക്കക്ഷീണം തുടങ്ങിയവയ്ക്കു പുറമേ റോഡിന്റെ ഘടനയിലെ അപാകതകള്‍, മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവം, മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലായ്മ എന്നിവയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഒരേ ഭാഗത്ത് ആവര്‍ത്തിച്ച് അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ സ്ഥലപരിശോധന നടത്തി അപകടസാധ്യതകള്‍ വിലയിരുത്തണമെന്നും ആവശ്യമായ പ്രതിരോധ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുക, അപകടസാധ്യതയുള്ള ഭാഗങ്ങളിലെ റോഡിന്റെ ഘടന പരിശോധിച്ച് ആവശ്യമായ പരിഹാരങ്ങള്‍ നടപ്പാക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. അപകടങ്ങള്‍ ആവര്‍ത്തിച്ച് ജീവനുകള്‍ അപകടത്തിലാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.





0 അഭിപ്രായങ്ങള്‍